സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാനായി തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

Published : Aug 27, 2026, 05:46 PM IST
Thomas animoottil

Synopsis

സഭ സിനഡിൻ്റെ തീരുമാനത്തിന് വത്തിക്കാൻ്റെ അംഗീകാരം ലഭിച്ചതോടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലാണ് പ്രഖ്യാപനം നടത്തിയത്.

കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു. സഭ സിനഡിൻ്റെ തീരുമാനത്തിന് വത്തിക്കാൻ്റെ അംഗീകാരം ലഭിച്ചതോടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലാണ് പ്രഖ്യാപനം നടത്തിയത്. കോട്ടയം അതിരൂപതയുടെ വികാരി ജനറാളായ തോമസ് ആനിമൂട്ടിൽ കണ്ണൂർ പയ്യാവൂർ സ്വദേശിയാണ്. സഭയ്ക്കും സമൂഹത്തിനും സുത്യർഹ സംഭാവനകൾ നൽകിയ അല്മായർക്കായി സിനഡ് നൽകുന്ന സഭാതാരക പുരസ്‌കാരവും പ്രഖ്യാപിച്ചു. തൃശൂർ അതിരൂപതാംഗമായ സന്തോഷ് കരുമാത്രയും, എറണാകുളം - അങ്കമാലി അതിരൂപതാംഗമായ ജേക്കബ് പൈനാടത്തുമാണ് പുരസ്കാരത്തിനർഹരായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്വർണാഭരണ നിർമാണശാലയിൽ നിന്ന് സ്വർണം തട്ടിയ പ്രതി പിടിയിൽ
ഷൗക്കത്തിന്‍റെ മരണം: അന്വേഷിക്കാൻ സർക്കാർ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയെ നിയോഗിച്ച് സർക്കാർ