എംഡിഎംഎ കേസ് അന്വേഷിക്കാനെത്തി, വീട്ടുവളപ്പിൽ 38 കഞ്ചാവ് ചെടികൾ, പത്തരക്കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ

Published : Mar 19, 2025, 11:37 AM IST
എംഡിഎംഎ കേസ് അന്വേഷിക്കാനെത്തി, വീട്ടുവളപ്പിൽ 38 കഞ്ചാവ് ചെടികൾ, പത്തരക്കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ

Synopsis

കൊല്ലം ജില്ലയിലെ ഓച്ചിറയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയ രണ്ട് യുവാക്കൾ പിടിയിൽ. മേമന സ്വദേശികളായ മനീഷ്, അഖിൽ കുമാർ  എന്നിവരാണ് പിടിയിലായത്. 

കൊല്ലം: കൊല്ലം ജില്ലയിലെ ഓച്ചിറയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയ രണ്ട് യുവാക്കൾ പിടിയിൽ. മേമന സ്വദേശികളായ മനീഷ്, അഖിൽ കുമാർ  എന്നിവരാണ് പിടിയിലായത്. 38 കഞ്ചാവ് ചെടിയും 10.5 കിലോ​ഗ്രാം കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു. കഞ്ചാവ് നട്ടുവളർത്തിയ സംഭവത്തിൽ മനീഷാണ് മുഖ്യപ്രതി. അഖിൽ കുമാർ കൂട്ടാളിയാണെന്നും പൊലീസ് വ്യക്തമാക്കി.

മനീഷ് നേരത്തെ എംഡിഎംഎ കേസിലെ പ്രതിയാണ്. എംഡിഎംഎ കേസ് അന്വേഷിച്ച് എത്തിയപ്പോഴാണ് തോട്ടം കണ്ടെത്തിയത്. പരിശോധനയ്ക്ക് എത്തിയപ്പോൾ നായയെ തുറന്നു വിട്ടുവെന്നും പൊലീസ് പറഞ്ഞു. വീട്ടിൽ വിദേശയിനം നായ്ക്കളെ വള‍ർത്തുന്നുണ്ട്. ഉദ്യോഗസ്ഥരെ നായയെ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്നും പൊലീസ് വ്യക്തമാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇന്ത്യയുടെ ഭൂപടത്തിൽ കേരളം ഉണ്ടെന്ന് തന്നെ കേന്ദ്ര ധനമന്ത്രി മറന്നു', കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം
നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം