നാല് ലക്ഷം ഡോസ് ‌കൊവിഷീൽഡ് എത്തി; സംസ്ഥാനത്തെ വാക്സീൻ ക്ഷാമത്തിന് പരിഹാരം, ഇന്ന് വിതരണം നടത്തും

Published : May 05, 2021, 02:18 AM IST
നാല് ലക്ഷം ഡോസ് ‌കൊവിഷീൽഡ് എത്തി; സംസ്ഥാനത്തെ വാക്സീൻ ക്ഷാമത്തിന് പരിഹാരം, ഇന്ന് വിതരണം നടത്തും

Synopsis

കേന്ദ്ര സർക്കാരിൽ നിന്ന് നാല് ലക്ഷം ഡോസ് ‌കൊവിഷീൽഡ് വാക്‌സീൻ ആണ് ഇന്നലെ തിരുവനന്തപുരത്തെത്തിയത്. ഇതോടെ സംസ്ഥാനത്തെ വാക്സീൻ ക്ഷാമത്തിന് താത്കാലിക പരിഹാരമായി.

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് കൂടുതൽ കൊവിഡ് വാക്സീൻ എത്തി. കേന്ദ്ര സർക്കാരിൽ നിന്ന് നാല് ലക്ഷം ഡോസ് ‌കൊവിഷീൽഡ് വാക്‌സീൻ ആണ് ഇന്നലെ തിരുവനന്തപുരത്തെത്തിയത്. ഇതോടെ സംസ്ഥാനത്തെ വാക്സീൻ ക്ഷാമത്തിന് താത്കാലിക പരിഹാരമായി. എത്തിയ വാക്സീൻ എറണാകുളം, കോഴിക്കോട് മേഖലകളിലേക്ക് ഇന്ന് കൈമാറും.

അതേസമയം കൊവിഡ് വാക്സീൻ നൽകേണ്ട ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെയും ആവർത്തിച്ച് പറഞ്ഞിരുന്നു. അതിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു തരത്തിലും ശരിയല്ലെന്നും 18 വയസ് മുതലുള്ളവര്‍ക്ക് വാക്സീൻ നൽകുമെന്ന് പ്രഖ്യാപിച്ചത് പ്രാവർത്തികമാക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കേരളത്തിന് ലഭിച്ച വാക്സീൻ മുഴുവൻ നല്ല രീതിയിൽ ഉപയോ​ഗിച്ചു എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

അതേസമയം, ഒരു കോടി ഡോസ് വാക്സീൻ വാങ്ങുന്ന കാര്യത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വാക്സീൻ ലഭ്യമാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

മനുഷ്യൻ ആശങ്കയിൽ നിൽക്കുമ്പോൾ കേന്ദ്രവും സംസ്ഥാനവും ഏറ്റുമുട്ടുകയാണോ വേണ്ടതെന്നും അദ്ദേഹം ഇന്നലെ ചോദിച്ചു. കേന്ദ്രം സ്വീകരിച്ച നിലപാട് ശരിയല്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും തിരുത്തുമെന്ന് പ്രതീക്ഷിക്കാമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള: കൊച്ചി ഇഡി ഓഫീസില്‍ ഹാജരാകണം, തന്ത്രിക്കും എൻ വാസുവിനും സമൻസ്
ആരോഗ്യമന്ത്രിയുടെ വീട്ടിലേക്കുള്ള റീത്ത് പ്രതിഷേധം; പ്രതിപക്ഷ നേതാവിനെതിരെ പ്രതിഷേധത്തിന് സാധ്യത, ജാ​ഗ്രത വേണമെന്ന് മുന്നറിയിപ്പ്