
കോഴിക്കോട് : വൈത്തിരിയിലെ റെസ്റ്റോറന്റിൽ നിന്നും ബിരിയാണി കഴിച്ച ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ 4 പേർക്ക് ഭക്ഷ്യവിഷബാധ. പതിനൊന്ന് വയസുകാരിയെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചാത്തമംഗലം വെള്ളന്നൂർ സ്വദേശി രാജേഷ് ഭാര്യ ഷിംന മക്കളായ ആരാധ്യ, ആദിത് എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരാധ്യ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മറ്റുള്ളവരുടെ നില തൃപ്തികരമാണ്.
ആദ്യം ഊരി ഇപ്പോ വീണ്ടും ഊരി! സ്കൂള്‍ തുറക്കല്‍ തിരക്കിനിടെ ഡിഇഒ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി
ഭക്ഷ്യ വിഷബാധയെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ വൈത്തിരിയിലെ ബാംബു റെസ്റ്ററന്റ് അടപ്പിച്ചു. ഭക്ഷ്യസുരക്ഷ - ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നടപടി. വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. ഇവിടെ നിന്നും ഭക്ഷ്യ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.