കാപ്പാ പ്രതിയുടെ ഒളിസങ്കേതത്തിൽ നിന്ന് ലഹരിമരുന്നും ആയുധങ്ങളും കണ്ടെടുത്തു; 4 പേർ പിടിയിൽ

Published : Oct 14, 2022, 01:03 PM IST
കാപ്പാ പ്രതിയുടെ ഒളിസങ്കേതത്തിൽ നിന്ന് ലഹരിമരുന്നും ആയുധങ്ങളും കണ്ടെടുത്തു; 4 പേർ  പിടിയിൽ

Synopsis

50 ലക്ഷത്തോളം രൂപയുടെ ലഹരി മരുന്നുകളും വടിവാൾ അടക്കമുള്ള ആയുധങ്ങളും പൊലീസ് കണ്ടെത്തി.

മലപ്പുറം:  മലപ്പുറത്തു കാപ്പാ പ്രതിയുടെ ഒളിസങ്കേതത്തിൽ നിന്നും 50 ലക്ഷത്തോളം രൂപയുടെ ലഹരി മരുന്നുകളും വടിവാൾ അടക്കമുള്ള ആയുധങ്ങളും പൊലീസ് കണ്ടെത്തി. ജില്ലയിൽ പ്രവേശന വിലക്ക് ലംഘിച്ച് കടന്ന പൊന്നാനി അഴീക്കൽ സ്വദേശി ഷമീമിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് തിരൂരിലെ ഒളിസങ്കേതത്തക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് തിരൂർ ചേന്നരയിലെ  മുറിയിൽ പൊലീസ് പരിശോധന നടത്തി. ഇവിടെ നിന്നും കൂട്ടാളികളായ  4 പേർ കൂടി പിടിയിലായി. 15 കിലോ ഹാഷിഷ് ഓയിലും 14 കിലോ കഞ്ചാവുമാണ് പിടിച്ചത്. 2 വടിവാളുകളും കുരുമുളക് സ്പ്രേയും ഇവിടെ നിന്ന് കണ്ടെടുത്തു. ഷമീം ഉൾപ്പെടെ 4 പേരെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 


 

PREV
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'