മാസപ്പടി കേസ്: തിങ്കളാഴ്ച സിഎംആർഎൽ എംഡി അടക്കം 4 പേർ ഹാജരാകണം; നോട്ടീസ് നൽകി ഇഡി

By Web TeamFirst Published Apr 12, 2024, 11:25 PM IST
Highlights

ശശിധരൻ കർത്തയ്ക്ക് പുറമെ കമ്പനി ചീഫ് ഫിനാൻസ് ഓഫീസർ കെ എസ് സുരേഷ് കുമാർ, മാനേജർ എൻ സി ചന്ദ്രശേഖരൻ, സീനിയർ ഐടി ഓഫിസർ അഞ്ജു, എന്നിവർ ആണ് ഹാജരാകേണ്ടത്. 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിൽ തിങ്കളാഴ്ച ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയത് സിഎംആർഎൽ എംഡി അടക്കം നാല് പേർക്ക്. ശശിധരൻ കർത്തയ്ക്ക് പുറമെ കമ്പനി ചീഫ് ഫിനാൻസ് ഓഫീസർ കെ എസ് സുരേഷ് കുമാർ, മാനേജർ എൻ സി ചന്ദ്രശേഖരൻ, സീനിയർ ഐടി ഓഫിസർ അഞ്ജു, എന്നിവർ ആണ് ഹാജരാകേണ്ടത്.

സിഎംആർഎൽ കമ്പനിയും വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സലോജിക്  കമ്പനിയും തമ്മിൽ ഉണ്ടാക്കിയ സാമ്പത്തിക ഇടപാടിന്റെ രേഖകളും പണം കൈമാറിയ ഇൻവോയ്സുകളും ലെഡ്ജർ അക്കൗണ്ടും ചോദ്യം ചെയ്യൽ എത്തുമ്പോൾ ഹാജരാക്കാനും ഇ ഡി നിർദ്ദേശിച്ചിട്ടുണ്ട്. ഇഡി സമൻസിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഈ മാസം എട്ടിന് ഹാജരാകാൻ ആയിരുന്നു നേരത്തെ ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയതെങ്കിലും ഉദ്യോഗസ്ഥരാരും ഹാജരായിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!