
തിരുവനന്തപുരം: തിരുവനന്തപുരത്ത് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു. 4 തൊഴിലാളികളെ കാണാതായി. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. പുലർച്ചെ 4 മണിയോടെയാണ് അപകടം. തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു. കാണാതായവരില്‍ ഒരാളെ കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനെയാണ് കണ്ടെത്തിയത്. അബോധാവസ്ഥയിലുള്ള കുഞ്ഞുമോനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെത്തിച്ച കുഞ്ഞുമോന്‍റെ അവസ്ഥ അതീവ ഗുരുതരമായി തുടരുകയാണ്.
പലക തകര്‍ന്ന് ബോട്ടിലേക്ക് വെള്ളം; മൂന്നാറില്‍ 30ഓളം സഞ്ചാരികള്‍ രക്ഷപ്പെട്ടത് അദ്ഭുതകരമായി
ആലപ്പുഴയിൽ മത്സ്യബന്ധനത്തിനിടെ കടലിൽ വീണു തൊഴിലാളി മരിച്ചു. ആറാട്ടുപുഴ, കള്ളിക്കാട് വെട്ടത്തുകടവിൽ നിന്നും മുനമ്പത്ത് മത്സ്യബന്ധനത്തിന് പോയ തെക്കെപോളയിൽ രാജുവിന്റെ മകൻ രാജേഷാണ് (37) മരിച്ചത്. കള്ളിക്കാട് കൊടുവക്കാട്ടിൽ ബാബുവിന്റെ വള്ളത്തിലെ തൊഴിലാളിയായിരുന്നു.
മത്സ്യ ബന്ധനത്തിനിടയിൽ മുനമ്പത്ത് അഴീക്കോടിന് സമീപം കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടിനായിരുന്നു സംഭവം. വള്ളത്തിൽ നിന്നും കടലിലേക്ക് വീണ രാജേഷിനെ വള്ളത്തിലുണ്ടായിരുന്ന സഹപ്രവർത്തകർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് കോസ്റ്റൽ പൊലീസ് സംഘം മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് സംഭവസ്ഥലത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്. മാതാവ്: അമ്മിണി. ഭാര്യ: കവിത.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam