ഡ്രൈവര്‍ക്ക് കൊവിഡ്, കണ്ണൂരില്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ 40 ജീവനക്കാർ ക്വാറന്‍റീനിൽ

By Web TeamFirst Published Jun 15, 2020, 10:36 AM IST
Highlights

ഈ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ബസും ഓഫീസ് കെട്ടിടവും അണുവിമുക്തമാക്കിയിട്ടുണ്ട്.  രണ്ട് വെഹിക്കിൾ സൂപ്രവൈൻമാരും ക്വാറൻറീനിലാണുള്ളത്.

കണ്ണൂർ: വിദേശത്ത് നിന്നെത്തിയവരെ വിമാനത്താവളത്തിൽ നിന്നും കൊണ്ടുവന്ന ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കണ്ണൂർ കെഎസ് ആര്‍ടിസി ഡിപ്പോയിലെ 40 ജീവനക്കാർ ക്വാറന്‍റീനിലേക്ക് മാറി. രോഗബാധിതനായ ഡ്രൈവർ കണ്ണൂരിലെ ഡിപ്പോയിൽ വിശ്രമിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ബസും ഓഫീസ് കെട്ടിടവും അണുവിമുക്തമാക്കിയിട്ടുണ്ട്. രണ്ട് വെഹിക്കിൾ സൂപ്രവൈൻമാരും ക്വാറൻറീനിലാണുള്ളത്. കണ്ണൂര്‍ നാല് പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 

സഹപ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സുരക്ഷാമുൻകരുതലുകൾ ഇല്ലെന്ന് വ്യക്തമാക്കി കണ്ണൂരിലെ കെഎസ്ആര്‍ടിസി ഡ്രൈവർമാർ പ്രതിഷേധവുമായി രംഗത്തെത്തി. ബസിൽ ഡ്രൈവർമാരുട ക്യാബിൻ പൊളിത്തീൻ ഷീറ്റ് കൊണ്ട് മറക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിലാണ് പ്രതിഷേധം. സാനിറ്റൈസര്‍ പോലും ഇവിടെ ലഭ്യമല്ലെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. 

പാലക്കാട് വീണ്ടും സുരക്ഷാ വീഴ്ച; കൊവിഡ് നിരീക്ഷണത്തിലായിരുന്ന 46കാരൻ ചാടിപ്പോയി, തെരച്ചിൽ തുടങ്ങി

അതിനിടെ പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിൽ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞയാൾ ആശുപത്രിയിൽ നിന്നും മുങ്ങി. ഇയാൾ കൊച്ചി കടവന്ത്ര സ്വദേശിയാണെന്നാണ് വിവരം. ഇന്ന് പുലർച്ചെ ഒന്നേ കാലോടെയാണ് ഇയാൾ ആശുപത്രിയിൽ നിന്ന് കടന്നത്. മൂന്ന് ദിവസം മുൻപ് പഴനിയിൽ നിന്ന് തിരിച്ച് വരും വഴി പത്തിരിപ്പാലയിൽ വച്ചാണ് ഇയാളെ നിരീക്ഷണത്തിലേക്ക് മാറ്റിയത്.

കടക്കലിൽ പൊലീസുകാരൻ മരിച്ചത് സ്പിരിറ്റ് കഴിച്ച്; മദ്യപ സംഘത്തിലെ ഒരാൾ അറസ്റ്റിൽ

click me!