കണ്ണൂരേക്കാൾ കോഴിക്കോട്ട് 40000 കൂടുതൽ, ഹജ്ജ് യാത്രാനിരക്കിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ കേന്ദ്ര മന്ത്രിയെ കണ്ടു

Published : Jan 13, 2025, 09:18 PM IST
കണ്ണൂരേക്കാൾ കോഴിക്കോട്ട് 40000 കൂടുതൽ, ഹജ്ജ് യാത്രാനിരക്കിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ കേന്ദ്ര മന്ത്രിയെ കണ്ടു

Synopsis

ഭൂരിപക്ഷം തീർഥാടകരും മലബാർ പ്രദേശത്തു നിന്നുള്ളവരാകയാൽ കോഴിക്കോട് വിമാനത്താവളമാണ് പുറപ്പെടൽ കേന്ദ്രമായി തിരഞ്ഞെടുത്തിട്ടുള്ളത്. 

കൊണ്ടോട്ടി: കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് യാത്ര പുറപ്പെടുന്ന തീർഥാടകാരിൽ നിന്ന് വിമാനയാത്രാ ഇനത്തിൽ ഏകദേശം 40,000 രൂപ അധികം ഈടാക്കുന്ന വിഷയത്തിൽ അടിയന്തര പരിഹാരം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോർജ് കുര്യനുമായി കൂടിക്കാഴ്ച നടത്തി. 

ഭൂരിപക്ഷം തീർഥാടകരും മലബാർ പ്രദേശത്തു നിന്നുള്ളവരാകയാൽ കോഴിക്കോട് വിമാനത്താവളമാണ് പുറപ്പെടൽ കേന്ദ്രമായി തിരഞ്ഞെടുത്തിട്ടുള്ളത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിശ്വാസികൾ ദീർഘകാലത്തെ ആഗ്രഹസാഫല്യത്തിനായി സ്വരുക്കൂട്ടിയ തുക ഉപയോഗിച്ചാണ് ഹജ്ജിനായി ഒരുങ്ങുക. ഈ സാഹചര്യത്തിൽ കേരളത്തിലെ മറ്റ് എംബാർകേഷൻ പോയിന്റുകളിൽ നിന്നുള്ളതിനേക്കാൾ വലിയ തുക കരിപ്പൂരിൽ നിന്ന് പുറപ്പെടുന്നവരിൽ നിന്ന് ഈടാക്കുന്നത് അനീതിയും വിവേചനവുമാണ്. 

കേരളത്തി ലെ ഹജ്ജ് എംപാർക്കേഷൻ പോയിന്റുകളായ കരിപ്പൂർ, കണ്ണൂർ, കൊച്ചി എന്നീ മൂന്ന് വിമാനത്താവളങ്ങളിൽ നിന്നും സഊദി അറേബ്യയിലെ ജിദ്ദ, മദീന വിമാനത്താവളത്തിലേക്കുള്ള ആകാശപാതയിൽ വലിയ അന്തരമില്ലെന്നിരിക്കെ വിമാന ടിക്കറ്റ് നിരക്കിൽ കരിപ്പൂരിൽ മാത്രം 40,000 രൂപയോളം അമിതമായി ഈടാക്കാനാണ് എയർഇന്ത്യ എക്സ്പ്രസ് ടെൻഡറിൽ ശ്രമിക്കുന്നത്. 

കണ്ണൂരിൽ നിന്നും ഹജ്ജ് സർവിസ് നടത്തുന്നുണ്ട്. ഓരേ കാറ്റഗറി വിമാനം ഉപയോഗിക്കുമ്പോൾ തന്നെ പറക്കുന്ന ദൂരത്തിനോ സമയത്തിനോ കാര്യമായ വ്യത്യാസമില്ലാതിരുന്നിട്ടും കരിപ്പൂരിൽ നിന്ന് മാത്രം അമിതതുക ഈടാക്കുന്നതാണ് ടെൻഡർ. ടെൻഡറിന് അന്തിമ അംഗീകാരം നൽകുന്നതിന് മുമ്പ് ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിൽ നിന്ന് അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന ആവശ്യവും കൂടിക്കാഴ്ചയിൽ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ഇതുസംബന്ധമായ നിവേദനവും മന്ത്രിക്ക് സമർപ്പിച്ചു.

ഹജ് വിമാന നിരക്ക് ഏകീകരിച്ച് കിട്ടുന്നതിന് സംസ്ഥാന  ന്യൂനപക്ഷ ക്ഷേമ വകുപ്പ് കേന്ദ്ര ന്യൂനപക്ഷ, വ്യോമയാന  മന്ത്രാലയങ്ങളിൽ ഇതിനകം  സംസ്ഥാനത്തിന്റെ  ആവശ്യമറിയിച്ചിട്ടുണ്ട്.  കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ആസന്നമായ ഹജ്ജ് തീർഥാടനവുമായി ബന്ധപ്പെട്ട പുരോഗതികൾ മന്ത്രിയെ അറിയിക്കുകയും ആവശ്യമായ പിന്തുണ അഭ്യർഥിക്കുകയും ചെയ്തതായി ഹുസൈൻ സഖാഫി അറിയിച്ചു.

40000 രൂപ അധികം കൊടുക്കണം; ഇത്തവണയും കരിപ്പൂർ വിമാനത്താവളം വഴി ഹജ്ജ് തീർത്ഥാടനത്തിന് പോകുന്നവർക്ക് ദുരിതം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മന്ത്രിയാണ്, കുടുംബകാര്യമായി മാത്രം കാണാനാകില്ല', ഗണേഷ്-ബിന്ദു മേനോൻ വിവാദത്തിൽ ചെന്നിത്തല; മുഖ്യമന്ത്രിക്കും വിമർശനം
മത്സ്യബന്ധന ബോട്ട് ഇടിച്ച് തകർത്ത പനാമ കപ്പൽ കോസ്റ്റ് ഗാർഡ് പിടികൂടി വിഴിഞ്ഞത്ത് എത്തിച്ചു, തമിഴ്നാട് തീരത്തേക്ക് മാറ്റും