
കോഴിക്കോട്: സംസ്ഥാനത്തെ നിപ ആശങ്കയില്‍ ആശ്വാസം ,പരിശോധനക്കയച്ച 41 സാംമ്പിളുകള്‍ കൂടി നെഗറ്റീവ് ആയി.ഹൈ റിസ്ക് പട്ടികയിൽ പെടുന്നവരും നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.ഇനി 39 പേരുടെ ഫലം കൂടി കിട്ടാൻ ഉണ്ട്.സമ്പർക്ക പട്ടിക ആവശ്യത്തിന് രോഗികളുടെ ഉൾപ്പെടെ ഫോൺ വിവരങ്ങൾ ശേഖരിക്കും.ഇതിനായി പോലീസിന്റെ സഹായവും തേടുന്നുണ്ടെന്ന് അവര്‍ അറിയിച്ചു
സംസ്ഥാനത്ത് പുതിയ നിപ പോസിറ്റീവ് കേസുകളില്ല. ഇന്നലെ പരിശോധിച്ച എല്ലാ സാമ്പിളുകളുടെയും ഫലം നെഗറ്റീവായി . സംസ്ഥാനത്തെ നിപ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും രോഗവ്യാപനം രണ്ടാം തരംഗത്തിക്ക് കടന്നിട്ടില്ലന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.നിലവിൽ 4 ആക്ടിവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇന്നലെ അഞ്ച് പേരെ കൂടി രോഗ ലക്ഷണങ്ങളടെ ഐസോലേഷനിലാക്കിയിട്ടുണ്ട്.രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്.ഇത് വരെ 181 സാമ്പിളുകളാണ് പരിശോധിച്ചത്.
സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 1192 ആയി. രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങൾ നടപ്പിലാക്കി. 9 പഞ്ചായത്തുകളും ഫറോക്ക് മുൻസിപ്പാലിറ്റിയും കോഴിക്കോട് കോർപ്പറേഷനില ഏഴ് വാർഡുകളും കണ്ടെയ്മെന്റ് സോണിൽ ഉൾപ്പെടുത്തി. ബേപ്പൂർ തുറമുഖം അടച്ചു . ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക് ശനിയാഴ്ച വരെ ഓണ്ലൈൻ ക്ലാസുകളായിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. അതേ സമയം ജില്ലയിൽ തുടരുന്ന കേന്ദ്ര സംഘം വിവിധ സ്ഥലങ്ങൾ ഇന്നും സന്ദർശിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam