വയറുവേദന കലശലായി അമ്മയ്‌ക്കൊപ്പം ആശുപത്രിയിലെത്തി, ഡോക്ടർമാർ പൊലീസിനെ വിളിച്ചു; സഹോദരിയുടെ മകളെ പീഡിപ്പിച്ച കേസിൽ 42കാരൻ അറസ്റ്റിൽ

Published : Jun 08, 2025, 09:00 AM IST
Kerala Police

Synopsis

വർക്കലയിൽ പതിനാല് വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അമ്മയുടെ സഹോദരൻ പിടിയിൽ

തിരുവനന്തപുരം: വർക്കലയിൽ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ സഹോദരൻ അറസ്റ്റിൽ. ഒമ്പതാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലാണ് കുട്ടിയുടെ അമ്മാവനായ 42 കാരൻ അറസ്റ്റിലായത്.

കുട്ടിക്ക് വയറുവേദനയെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് ഡോക്ടർമാർ കുട്ടി ഗർഭിണിയാണെന്ന വിവരം മനസ്സിലാക്കിയത്. തുടർന്ന് അയിരൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ തന്നെ കുട്ടിയിൽ നിന്ന് മൊഴിയെടുത്ത പൊലീസ്, പ്രതിയെ കസ്റ്റഡിയിലെടുത്തു.

പ്രതി ഭാര്യയുമായി പിണങ്ങി സഹോദരിയോടൊപ്പമാണ് അഞ്ച് മാസമായി താമസിക്കുന്നത്. കുട്ടി സ്കൂളിൽ നിന്നും തിരികെ വീട്ടിലെത്തുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടാകാറില്ലായിരുന്നു. ഈ സമയത്താണ് പ്രതി കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നത്.

പീഡന വിവരം പുറത്തുപറഞ്ഞാൽ കുന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി പോലീസിനോട് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ തുടർ നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കുമെന്ന് അയിരൂർ പോലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വർക്കലയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പൊലീസ്
പിണറായിക്കെതിരായ മീൻ വിവാദം: പ്രതികരണവുമായി മന്ത്രി ജി ആർ അനിൽ, 'കാരണവന്മാർക്ക് പ്രായമേറുന്ന സമയത്തുണ്ടാകുന്ന ചില സ്വഭാവ രീതികൾ'