അടഞ്ഞ് ആകാശപാത: ​ഗൾഫ് മേഖലയിലേക്ക് കൊച്ചിയിൽ നിന്നുള്ള 44 വിമാന സർവീസ് റദ്ദാക്കി, ഇന്ന് 6 സർവീസുകൾ മാത്രം

Published : Mar 02, 2026, 09:04 AM ISTUpdated : Mar 02, 2026, 01:02 PM IST
flight service

Synopsis

ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ഇന്നലെ രാത്രി തന്നെ സിയാലിന്റെ ഭാ​ഗത്ത് നിന്ന് ലഭിച്ചിരുന്നു. ഇന്ന് 6 സർവ്വീസുകൾ മാത്രമാണുള്ളതെന്നാണ് സിയാലിന്റെ വെബ്സൈറ്റിലെ വിവരം.

കൊച്ചി: പശ്ചിമേഷ്യൻ സംഘര്‍ഷത്തെ തുടര്‍ന്ന് കൊച്ചിയിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള 44 വിമാന സർവീസുകൾ ഇന്ന് റദ്ദാക്കി. മേഖലയിലേക്കുള്ള ആറ് സർവീസുകൾ മാത്രമാണ് ഇന്ന് നടക്കുകയെന്നാണ് സിയാൽ നൽകുന്ന വിവരം. അമ്പതോളം വിമാന സർവീസ് ഉള്ളത്ൽ 44 എണ്ണമാണ് റദ്ദാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ഇന്നലെ രാത്രി തന്നെ സിയാലിന്റെ ഭാ​ഗത്ത് നിന്ന് ലഭിച്ചിരുന്നു. ഇന്ന് 6 സർവ്വീസുകൾ മാത്രമാണുള്ളതെന്നാണ് സിയാലിന്റെ വെബ്സൈറ്റിലെ വിവരം.

അതേ സമയം, ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലേക്ക് ആക്രമണം തുടർന്ന് ഇറാൻ. ബഹ്റൈനിലെ സൽമാൻ തുറമുഖം ആക്രമിച്ചു. പ്രദേശത്ത് തീപിടിത്തമുണ്ടായി. ഇറാനെതിരായ സൈനിക നടപടി നാലാഴ്ച വരെ നീണ്ടേക്കാമെന്ന് ട്രംപ് പറഞ്ഞു. ഇറാൻ വലിയ രാജ്യമായത് കൊണ്ട് സമയമെടുക്കുമെന്നാണ്  യുഎസ് പ്രസിഡന്‍റിന്‍റെ പ്രതികരണം. അമേരിക്കയുമായി കൈകോർക്കാൻ സജ്ജമായി ബ്രിട്ടനും ഫ്രാൻസും ജർമ്മനിയും രംഗത്തെത്തി. ടെഹ്റാനിൽ ഇന്നലെ രാത്രിയും ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായി. പൊലീസ് സ്റ്റേഷന് നേരെയും ആക്രമണം നടന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോൺഗ്രസിലെ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നതിനിടെ രമേശ് ചെന്നിത്തല ഡൽഹിയിലേക്ക്; രാഹുൽ ഗാന്ധിയെയും ഖാർഗെയെയും കാണുമെന്ന് സൂചന
കിണ‍ർ വൃത്തിയാക്കാനിറങ്ങി, പിന്നാലെ ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല