മറഡോണയുടെ ദൈവത്തിൻ്റെ കൈ ഗോൾ, 2006 ലോകകപ്പിൽ സിദാൻ മറ്റരാസിയെ തലകൊണ്ട് ഇടിച്ച സംഭവം എന്നിവ നേരിൽ കണ്ട് റിപ്പോർട്ട് ചെയ്തു.
കോഴിക്കോട്: പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റും കളിയെഴുത്തുകാരനുമായ ഭാസി മലാപ്പറമ്പ് (86) അന്തരിച്ചു. മലാപ്പറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. എട്ട് ലോക്കപ്പ് ഫുട്ബോൾ മത്സരങ്ങൾ നേരിട്ട് റിപ്പോർട്ട് ചെയ്തു.1982 മുതൽ 2014 ലെ ബ്രസീൽ ലോകകപ്പ് ഉൾപ്പെടെ റിപ്പോർട്ട് ചെയ്തു. പിഡബ്ല്യുഡിയിൽ സിവിൽ എഞ്ചിനിയറായിരുന്നു. മറഡോണയുടെ ദൈവത്തിൻ്റെ കൈ ഗോൾ, 2006 ലോകകപ്പിൽ സിദാൻ മറ്റരാസിയെ തലകൊണ്ട് ഇടിച്ച സംഭവം എന്നിവ നേരിൽ കണ്ട് റിപ്പോർട്ട് ചെയ്തു. കോഴിക്കോട്ടെ പ്രാദേശിക ഫുട്ബോളിൽ ഒരു കാലത്ത് മികച്ച താരമായിരുന്നു. യങ്ങ് ചാലഞ്ചേഴ്സ് ക്ലബ് ക്യാപ്റ്റൻ ആയിരുന്നു. കോഴിക്കോട്ടെ പ്രശസ്തമായ നാഗ്ജി ഫുട്ബോൾ ടൂർണ്ണമെൻ്റിൽ നിരവധി തവണ കളിച്ചിട്ടുണ്ട്. പെലെയെ നേരിൽക്കാണാനും സംസാരിക്കാനും കഴിഞ്ഞു. അദ്ദേഹം നൽകിയ ഓട്ടോഗ്രാഫും ഭാസി മലപ്പറമ്പിൻ്റെ കൈവശമുണ്ട്. പ്രശസ്ത ഫുട്ബോൾ താരങ്ങളായ ബോബി മൂർ, ബോബി ചാർട്ടൺ, പീറ്റർ ഷിൽട്ടൺ തുടങ്ങിയവരുടെ അഭിമുഖം നടത്തി. ജോഗോ ബോണീറ്റ, മനസുകൾ സാഗരങ്ങൾ, എന്നീ പുസ്തകങ്ങൾ എഴുതി. 1972ൽ പുറത്തിറങ്ങിയ ഫുട്മ്പോൾ ചാമ്പ്യൻ എന്ന സിനിമയിൽ അഭിനയിച്ചു. സംസ്കാരം നാളെ വൈകിട്ട് ആറിന് മാവൂർ റോഡ് ശ്മശാനത്തിൽ




