എറണാകുളത്ത് 44 പേര്‍ക്ക് കൂടി കൊവിഡ്, സമ്പര്‍ക്കത്തിലൂടെ 38; കൂടുതൽ ശ്രദ്ധ വേണ്ട സ്ഥിതിയെന്ന് മുഖ്യമന്ത്രി

Published : Jul 18, 2020, 08:27 PM ISTUpdated : Jul 18, 2020, 08:46 PM IST
എറണാകുളത്ത് 44 പേര്‍ക്ക് കൂടി കൊവിഡ്, സമ്പര്‍ക്കത്തിലൂടെ 38; കൂടുതൽ ശ്രദ്ധ വേണ്ട സ്ഥിതിയെന്ന് മുഖ്യമന്ത്രി

Synopsis

എറണാകുളം ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച 44 പേരിൽ 38 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ഇതിൽ പത്ത് പേർ ആരോഗ്യപ്രവർത്തകരാണ്. 

കൊച്ചി: എറണാകുളം ജില്ലയിൽ കൊവിഡ് രോഗം സ്ഥിരീകരിക്കുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം വർദ്ധിക്കുന്നതിൽ ആശങ്ക. ജില്ലയിൽ 44 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ പത്ത് പേർ ആരോഗ്യപ്രവർത്തകരാണ്. ജില്ലയില്‍ കൂടുതൽ ശ്രദ്ധ വേണ്ട സ്ഥിതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കീഴ്മാട്, ചെല്ലാനം, ആലുവ എന്നിങ്ങനെ മൂന്ന് ക്ലസ്റ്ററുകളാണ് ജില്ലയിലുള്ളത്. കണ്ടെൻമെന്റ് സോണിന് സാധനം വിൽക്കാൻ ആലുവയിലെ വ്യാപാരികൾക്ക് അനുമതിയില്ല. എന്നാൽ ചരക്ക് ഇറക്കാൻ ആഴ്ചയിൽ ഒരുദിവസം അനുമതി നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

എറണാകുളത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 44 പേരിൽ 38 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ഇതിൽ പത്ത് പേർ ആരോഗ്യപ്രവർത്തകരാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രികളിലെ അഞ്ചും ആലുവയിലെ സ്വകാര്യ ആശപത്രിയിലെ മൂന്നൂം ചെല്ലാനത്തെയും തൃപ്പൂണിത്തുറയിലെയും ഓരോ ആരോഗ്യപ്രവർത്തകർക്കുമാണ് രോഗം. ചെല്ലാനം ക്ലസ്റ്ററിൽ ഇന്ന് പന്ത്രണ്ട് പേർക്കും ആലുവ ക്ലസ്റ്ററിൽ പതിനാറ് പേർക്കും രോഗം സ്ഥിരീകരിച്ചു. നിലവിൽ 180ലേറെപ്പേർക്ക് രോഗം സ്ഥിരീകരിച്ച ചെല്ലാനത്ത് സ്ഥിതി നിയന്ത്രണ വിധേയമായി വരികയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിയജ് സാഖറേ പറഞ്ഞു.

വിദേശത്ത് നിന്നും ഇതരസംസ്ഥാനത്ത് നിന്നും മടങ്ങിയെത്തിയ ആറ് പേർക്കാണ് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ജൂൺ 25 ന് ദുബായിൽ നിന്നെത്തിയ പെരുമ്പാവൂർ സ്വദേശി (26), ജൂലായ് 12ന് വിമാനമാർഗം എത്തിയ മഹാരാഷ്ട്ര സ്വദേശി (29), വിമാനമാർഗം കൊച്ചിയിലെത്തിയ ആന്ദ്ര പ്രദേശ് സ്വദേശി (49), ജൂൺ 27 ന് മസ്കറ്റ് കൊച്ചി വിമാനത്തിലെത്തിയ കടുങ്ങല്ലൂർ സ്വദേശി (40), ജൂലായ് 13 ന് ഡെൽഹി - കൊച്ചി വിമാനത്തിലെത്തിയ ഉത്തർപ്രദേശ് സ്വദേശി (23), ഹൈദരാബാദ് - കൊച്ചി വിമാനത്തിലെത്തിയ 23 വയസുള്ള തെലങ്കാന സ്വദേശി എന്നിവരാണ് നാട്ടിലെത്തിയ ശേഷം കൊവിഡ് പോസിറ്റീവായത്.

ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ മൂക്കന്നൂർ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (24), ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ കോട്ടപ്പടി സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (32), ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ എടത്തല സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (33), ആവോലി സ്വദേശിയായ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രി ജീവനക്കാരൻ (25). എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ കീഴ്മാട് സ്വദശിയായ ആരോഗ്യ പ്രവർത്തക(30), എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ തൃപ്പൂണിത്തുറ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (51), എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ നിലവിൽ പനങ്ങാട് താമസിക്കുന്ന ആരോഗ്യ പ്രവർത്തക (24), എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ(30) എന്നിവരെല്ലാം നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പർക്കത്തിൽ വന്നവരാണ്.

കൂടാതെ തൃപ്പൂണിത്തുറ ഗവ. ഡിസ്പൻസറിയിലെ  ആരോഗ്യ പ്രവർത്തകയ്ക്കും (51) ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇവരെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു വരുകയാണ്. ജൂലൈ 16 ന്  ആലപ്പുഴ, തൃശൂർ ജില്ലകളിൽ രോഗം സ്ഥിരീകരിച്ച മൂന്ന് എറണാകുളം സ്വദേശികളും നിലവിൽ ജില്ലയിൽ ചികിത്സയിലുണ്ട്. അതേസമയം, ഒമ്പത് പേര്‍ ഇന്ന് രോഗമുക്തി നേടി. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച 20 വയസുള്ള മഴുവന്നൂർ സ്വദേശി, 39 വയസുള്ള ആലുവ സ്വദേശി.  ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച 35  വയസുള്ളപറവൂർ സ്വദേശി, ജൂലൈ 3  ന് രോഗം സ്ഥിരീകരിച്ച 28  വയസുള്ള ഞാറക്കൽ സ്വദേശി, ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച 30 വയസുള്ള തമ്മനം സ്വദേശി, ജൂലൈ 2 ന് രോഗം സ്ഥിരീകരിച്ച 20 വയസുള്ള നോർത്ത് പറവൂർ സ്വദേശി, ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച 31  വയസുള്ള കോട്ടുവള്ളി സ്വദേശി, ജൂൺ 25  ന് രോഗം സ്ഥിരീകരിച്ച 13  വയസുള്ള ആമ്പലൂർ സ്വദേശിനി,  ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശി എന്നിവരാണ് രോഗമുക്തി നേടിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാരഡി ഗാന വിവാദം; 'പാർട്ടി പാട്ടിന് എതിരല്ല, ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഇടപെടില്ല', പ്രതികരിച്ച് രാജു എബ്രഹാം
വാളയാറിലെ ആള്‍ക്കൂട്ട ആക്രമണം; കൊല്ലപ്പെട്ട റാം നാരായണന്‍റെ ശരീരത്തിൽ 40ലധികം മുറിവുകള്‍, പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്