ബെംഗളൂരുവിൽ മലയാളിയുടെ ക്രൂരമർദനത്തിന് ഇരയായ 47കാരി അതീവഗുരുതരാവസ്ഥയിൽ; മർദിച്ചെന്ന് സമ്മതിക്കുന്ന പ്രതി ദീപക് കൃഷ്ണയുടെ ഓഡിയോ സന്ദേശം പുറത്ത്

Published : May 05, 2026, 06:10 PM IST
police

Synopsis

സംഭവം നടന്നത് ഈ മാസം മൂന്നിനാണ്. സുനിതയും ഒപ്പമുള്ള രണ്ട് യുവതികളും ബെംഗളൂരുവിലെ സുലിബലയിൽ എത്തിയത് തെരുവുനായ്ക്കളെ പരിപാലിക്കുന്ന ഷെൽട്ടർ ഹോമിലെ ജോലിക്ക് വേണ്ടിയാണ്.

തൃശൂർ: ബെംഗളൂരുവിൽ മലയാളിയുടെ ക്രൂരമർദനത്തിന് ഇരയായ 47കാരി അതീവഗുരുതരാവസ്ഥയിൽ. വാടാനപ്പള്ളി പത്താംകല്ല് സ്വദേശിനി സുനിത തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രി വെന്റിലേറ്ററിലാണ് ഉള്ളത്. അതേസമയം സംഭവത്തിൽ സുനിതയെ താൻ മർദിച്ചു എന്ന് സമ്മതിക്കുന്ന ഷെൽട്ടറിന്റെ ഉടമ ദീപക് കൃഷ്ണയുടെ ഓഡിയോ സന്ദേശം പുറത്ത് വന്നിട്ടുണ്ട്. സംഭവം നടന്നത് ഈ മാസം മൂന്നിനാണ്. സുനിതയും ഒപ്പമുള്ള രണ്ട് യുവതികളും ബെംഗളൂരുവിലെ സുലിബലയിൽ എത്തിയത് തെരുവുനായ്ക്കളെ പരിപാലിക്കുന്ന ഷെൽട്ടർ ഹോമിലെ ജോലിക്ക് വേണ്ടിയാണ്. തെരുവുനായ്ക്കൾക്കായി ഷെൽട്ടർ ഹോം നടത്തുന്ന ബെംഗളൂരു മലയാളി ദീപക് കൃഷ്ണൻ ആണ് സുനിതയെ അതിക്രൂരമായി മർദിച്ചത്. തലച്ചോറിന് ഗുരുതര പരിക്കേറ്റ സുനിത അബോധാവസ്ഥയിൽ ആവുകയായിരുന്നു. തൃശ്ശൂർ ഈസ്റ്റ് പൊലീസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

50 ലേറെ എംഎൽഎമാർ കെസിയുടെ പേര് പറയും; പദവി ഇല്ലെങ്കിൽ കടുത്ത നിലപാടെടുക്കാൻ വിഡി, സീനിയോറിറ്റി ഓർമ്മിപ്പിച്ച് ചെന്നിത്തല
'പാലക്കാട് മണ്ഡലത്തിൽ ജയിക്കാം എന്ന് പറഞ്ഞിട്ടില്ല, ഞങ്ങൾ തോൽക്കും എന്ന് ആദ്യമേ പറയാനുമാകില്ലല്ലോ'; സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി