ആനക്കാംപൊയിൽ മേപ്പാടി തുരങ്കപാതയുടെ നിർമാണ ഉദ്‌ഘാടനം ഇന്ന്

By Web TeamFirst Published Oct 5, 2020, 7:10 AM IST
Highlights

കൊങ്കണ്‍ റെയില്‍വെക്കാണ് തുരങ്കപാതയുടെ നിര്‍മ്മാണ ചുമതല. കിഫ്ബി സഹായത്തോടെ 658 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. 

മേപ്പാടി: കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ മേപ്പാടി തുരങ്കപാതയുടെ നിർമാണ ഉദ്‌ഘാടനം ഇന്ന്. ഈ പാത പൂർത്തിയാകുന്നതോടെ ഗതാഗത കുരുക്കുള്ള ചുരം ഒഴിവാക്കി വയനാട്ടിൽ എത്താനാകും. വീഡിയോ കോണ്‍ഫ്രന്‍സ് വഴി മുഖ്യമന്ത്രിയാണ് നിർമ്മാണോദ്‌ഘാടനം നിർവഹിക്കുന്നത്. 

കൊങ്കണ്‍ റെയില്‍വെക്കാണ് തുരങ്കപാതയുടെ നിര്‍മ്മാണ ചുമതല. കിഫ്ബി സഹായത്തോടെ 658 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ, മന്ത്രിമാരായ ഡോ.ടി.എം തോമസ് ഐസക്, ടി.പി രാമകൃഷ്ണൻ, എ.കെ ശശീന്ദ്രൻ എന്നിവര്‍ പങ്കെടുക്കും.
 

click me!