Child Death : ആറുവയസുകാരി സെറിബ്രൽ പാൾസി ബാധിച്ച് മരിച്ചു; ആരോഗ്യമന്ത്രി ശനിയാഴ്ച അട്ടപ്പാടിയിലെത്തും

Published : Nov 26, 2021, 11:15 PM ISTUpdated : Nov 26, 2021, 11:23 PM IST
Child Death : ആറുവയസുകാരി സെറിബ്രൽ പാൾസി ബാധിച്ച് മരിച്ചു; ആരോഗ്യമന്ത്രി ശനിയാഴ്ച അട്ടപ്പാടിയിലെത്തും

Synopsis

കടുകുമണ്ണ ഊരിലെ ജെക്കി- ചെല്ലൻ ദമ്പതികളുടെ മകൾ ശിവരഞ്ജിനിയാണ് മരിച്ചത്. സെറിബ്രൽ പാൾസി ബാധിച്ച കുട്ടിയെ ശ്വാസം മുട്ടുണ്ടായതിനെത്തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാലക്കാട്: അട്ടപ്പാടിയിലെ (attappadi) ആദിവാസി ഊരിൽ ആറ് വയസുകാരി സെറിബ്രൽ പാൾസി ബാധിച്ച് മരിച്ചു. കടുകുമണ്ണ ഊരിലെ ജെക്കി- ചെല്ലൻ ദമ്പതികളുടെ മകൾ ശിവരഞ്ജിനിയാണ് മരിച്ചത്. സെറിബ്രൽ പാൾസി ബാധിച്ച കുട്ടിയെ ശ്വാസം മുട്ടുണ്ടായതിനെത്തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിക്ക് രക്തക്കുറവും ഉണ്ടായിരുന്നുവെന്നാണ് വിവരം. കൂടുതൽ ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് നാളെ അട്ടപ്പാടി സന്ദർശിക്കും. 

അട്ടപ്പാടിയിൽ ഇന്ന് രണ്ട് ശിശുമരണങ്ങൾ നേരത്തെയുണ്ടായിരുന്നു. അഗളി പഞ്ചായത്തിലെ കതിരംപതി ഊരിലെ രമ്യ-അയ്യപ്പൻ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള പെൺകുട്ടിയും വീട്ടിയൂര്‍ ഊരിലെ ഗീതു- സുനീഷ്  ദമ്പതികളുടെ മൂന്നു ദിവസം പ്രായമായ ആൺകുട്ടിയുമാണ് ഇന്ന് മരിച്ചത്. രമ്യ-അയ്യപ്പൻ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള ഹൃദ്രോഗിയായ കുട്ടി അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോട്ടത്തറ ആശുപത്രിയിൽ കൊണ്ടുപോകവേയാണ് മരിച്ചത്. ഗീതു- സുനീഷ് ദമ്പതികളുടെ കുട്ടി, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. കഴിഞ്ഞ ദിവസം തൂവ ഊരിലെ വള്ളി രാജേന്ദ്രന്‍റ ഒന്നരമാസം പ്രായമായ കുഞ്ഞും കുറവന്‍ കണ്ടി തുളസിയുടെയും ബാലകൃഷ്ണന്‍റെയും കുഞ്ഞും മരിച്ചിരിച്ചിരുന്നു. ഇക്കൊല്ലം പത്തിലേറെ കുഞ്ഞുങ്ങളാണ് അട്ടപ്പാടിയില്‍ മരിച്ചത്. 

Infant Death : അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം, ഇന്ന് മരണമടഞ്ഞ രണ്ടാമത്തെ കുട്ടി; അന്വേഷണത്തിന് നിർദ്ദേശം

അട്ടപ്പാടി ഡ്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഗര്‍ഭിണികള്‍ക്ക് വിദഗ്ധ ചികിത്സ ലഭിക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. അതിനിടെ അട്ടപ്പാടിയിലുണ്ടായ ശിശുമരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ആരോഗ്യമന്ത്രി നാളെ അട്ടപ്പാടി സന്ദർശിക്കും. 

അതിനിടെ അട്ടപ്പാടിയിലെ ആദിവാസി അമ്മമാര്‍ക്ക് പോഷകാഹാരത്തിനുള്ള പണം നല്‍കുന്ന ജനനി നന്മരക്ഷാ പദ്ധതി മൂന്നുമാസമായി മുടങ്ങിക്കിടക്കുകയാണെന്ന് ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നവജാത ശിശുമരണ ആവര്‍ത്തിക്കുമ്പോഴാണ് അട്ടപ്പാടിയിലെ ഗര്‍ഭിണികളും മുലയൂട്ടുന്നവരുമായ ആദിവാസികള്‍ക്കായുള്ള പദ്ധതി മുടങ്ങിയത്. പോഷകാഹാരം വാങ്ങുന്നതിനായി പ്രതിമാസം രണ്ടായിരം രൂപയാണ് നല്‍കിയിരുന്നത്. ഈ തുകയാണ് മൂന്നുമാസമായി മുടങ്ങിക്കിടക്കുന്നത്. 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കല്യാണ ചെലവിനായി മോഷണം; നാടു വിടുമ്പോൾ കള്ളൻ പിടിയിൽ, പിടിയിലായത് അസം സ്വദേശി
'പോറ്റി ആദ്യം കയറിയത് സോണിയാ ​ഗാന്ധിയുടെ വീട്ടിൽ, മഹാതട്ടിപ്പുകാർക്ക് എങ്ങനെ എത്താൻ കഴിഞ്ഞു'; ചോദ്യവുമായി പിണറായി വിജയൻ