'ബിപോര്‍ജോയ് 'വില്ലനായി,കേരളത്തില്‍ 60 ശതമാനം മഴ കുറവ്,1976 ന് ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ മാസമായി 2023

Published : Jun 30, 2023, 03:17 PM ISTUpdated : Jun 30, 2023, 03:19 PM IST
'ബിപോര്‍ജോയ് 'വില്ലനായി,കേരളത്തില്‍ 60 ശതമാനം മഴ കുറവ്,1976 ന് ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ മാസമായി 2023

Synopsis

ജൂണിൽ ശരാശരി 648.3 mm മഴ ലഭിക്കേണ്ട സ്ഥാനത്തു ഇത്തവണ ലഭിച്ചത്  260.3 mm മഴ മാത്രം

തിരുവനന്തപുരം:കാലവർഷം  കേരളത്തിൽ 60 കുറവ്. സമീപ കാലത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ മാസമാണ് ഇത്തവണത്തേത്.. ജൂണിൽ ശരാശരി 648.3 mm മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത്  260.3 mm മഴ മാത്രം.1976 നും 1962 നും ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ മാസമായി 2023.എല്ലാ ജില്ലകളിലും സാധാരണയെക്കാൾ കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്.  7 ജില്ലകളിൽ മഴകുറവ് 60% മുകളിലാണ്.  വയനാട് 78% ഉം ഇടുക്കി 71% കുറവ് മഴ ലഭിച്ചു..ജൂണിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസറഗോഡ് ( 379.6 mm) ജില്ലയിലാണെങ്കിലും  സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ ( 982.4 mm)  61% കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. ഏറ്റവും കുറവ് വയനാട് ജി ( 153.3 mm), പാലക്കാട്‌ ( 153.6 mm) ജില്ലകളിൽ.

  7 ദിവസം വൈകി വന്ന കാലവർഷം കേരളത്തിൽ ദുർബലമാകാൻ കാരണം  ജൂൺ 6 ന് അറബികടലിൽ രൂപപ്പെട്ട  ബിപോർജോയ് ചുഴലിക്കാറ്റ്  ആണ് . ഒപ്പം വടക്ക് പടിഞ്ഞാറൻ പസഫിക്ക് സമുദ്രത്തിൽ ഈ കാലയളവിൽ രൂപപ്പെട്ട ടൈഫുണുകളും. കാലവര്‍ഷത്തിന് തിരിച്ചടിയായി.ഞായറാഴ്ച മുതൽ സംസ്ഥാനത്ത് കാലവർഷം കനക്കും. ഞായറാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്,കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. തിങ്കളാഴ്ച രണ്ട് ജില്ലകളിലും ചൊവ്വാഴ്ച ആറ് ജില്ലകളിലും ഓറഞ്ച് അലർട്ട് ഉണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് തിങ്കളാഴ്ച ഓറഞ്ച് അലർട്ട്. ചൊവാഴ്ച  എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഈ ദിവസങ്ങലിൽ തുടർച്ചയായ ശക്തമായ മഴയ്ക്ക്  സാധ്യതയുണ്ട്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ പ്രതീക്ഷിക്കാം. 
കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. കാലവർഷക്കാറ്റ് അനുകൂലമാകുന്നതോടെയാണ് മഴ കനക്കുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ