
തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖം പൂര്‍ണതോതിൽ പ്രവര്‍ത്തനസജ്ജമാക്കുന്നതിനൊപ്പം 60,000 കോടി രൂപയുടെ അനുബന്ധ വികസന പദ്ധതികളാണ് ഒരുങ്ങുന്നത്.വ്യവസായ പാര്‍ക്കുകൾ കൂടി വരുന്നതോടെ തിരുവനന്തപുരം നഗരം ലോകോത്തര നഗരമാതൃകയിൽ വികസിക്കും.കേരളത്തിന്‍റെ തനത് ഉത്പന്നങ്ങൾക്ക് അന്താരാഷ്ട്രാ മാര്‍ക്കറ്റിൽ പുതിയ സാധ്യതകൾ കണ്ടെത്താനും വിഴിഞ്ഞം തുറമുഖത്തിലൂടെ കഴിയും.ക്രെയിൻ സര്‍വ്വീസ് കേന്ദ്രങ്ങൾ മുതൽ ഭക്ഷ്യ സംസ്കരണ യൂണിറ്റ് വരെ. രാജ്യത്തെ ആദ്യ കണ്ടെയ്നര്‍ ട്രാൻസ്ഷിപ്പ്മെന്‍റ് ടെര്‍മിനലായി എത്തുന്ന വിഴിഞ്ഞം തുറമുഖത്തിന് അനുബന്ധമായി വരുന്നത് ബ്രഹത് വ്യവസായശാലകൾ. കയറ്റിറക്കുമതി കേന്ദ്രങ്ങൾക്കൊപ്പം ജനവാസ കേന്ദ്രങ്ങൾ കൂടി വികസിക്കും.
സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികളും ഭൂമി വിട്ടുനൽകുന്ന ഉടമകളെ കൂടി നിക്ഷേപകരാക്കുന്ന ലാൻഡ് പൂളിംഗ് സംവിധാനനവുമാണ് ഒരുങ്ങുന്നത്
വിഴിഞ്ഞം നാവായിക്കുളം വ്യവസായ ഇടനാഴിക്കിരുവശവും ടൗൺഷിപ്പുകൾ ഉയരും. കണ്ടെയ്നര്‍ സ്റ്റോറേജുകളും മാളുകൾക്കും ഒപ്പം സമുദ്രോൽപ്പന സംസ്കരണം, കശുവണ്ടി വ്യവസായം,തുടങ്ങിയ കേരളത്തിന്‍റെ തനത് ഉത്പന്നങ്ങൾക്കും ആഗോള വിപണി വേഗത്തിലാക്കും വിഴിഞ്ഞം തുറമുഖം.
വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാവുന്നു; റെയില്‍വേ മേഖലയില്‍ ഒരുങ്ങുന്നത് വമ്പന്‍ പദ്ധതികള്‍