ഹാന്‍ഡ്ബ്രേക്കിന്‍റെ ഭാഗത്ത് പ്രത്യേക അറ, പൊലീസ് തുറന്ന് പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് നോട്ടു കെട്ടുകള്‍, 61.59 ലക്ഷം രൂപ പിടിച്ചെടുത്തു

Published : Apr 01, 2026, 08:58 PM IST
black money

Synopsis

കാസർകോട് കുമ്പളയിൽ രേഖകൾ ഇല്ലാതെ കൊണ്ടുപോവുകയായിരുന്ന 61.59 ലക്ഷം രൂപ പിടികൂടി. കാസർകോട് തളങ്കര സ്വദേശി ഷെബീറിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെയാണ് കാറിൽ കടത്തുകയായിരുന്നു കുഴൽപ്പണം പിടികൂടിയത്.

കാസര്‍കോട്: കാസർകോട് കുമ്പളയിൽ രേഖകൾ ഇല്ലാതെ കൊണ്ടുപോവുകയായിരുന്ന 61.59 ലക്ഷം രൂപ പിടികൂടി. കാസർകോട് തളങ്കര സ്വദേശി ഷെബീറിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെയാണ് കാറിൽ കടത്തുകയായിരുന്നു കുഴൽപ്പണം പിടികൂടിയത്. മാരുതി സ്വിഫ്റ്റ് കാറിന്‍റെ ഹാൻഡ്ബ്രേക്ക് ഭാഗത്ത് പ്രത്യേക അറ നിർമ്മിച്ച് പണം ഒളിപ്പിച്ച നിലയിലായിരുന്നു. മംഗളൂരുവിൽ നിന്ന് കാസർകോട് ഭാഗത്തേക്ക് വരുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പൊലീസ് വാഹനം തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് കാറിൽ നിന്ന് 500 രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പലയിടത്തും വാഹന പരിശോധനക്കിടെ രേഖകളില്ലാതെത പണം പിടിച്ചെടുത്തിട്ടുണ്ട്. മറ്റു ജില്ലകളിലും സമാനമായ രീതിയിൽ വാഹനത്തിൽ കടത്തുകയായിരുന്ന പണം കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പര്യടനത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു
ലോഡ്ജില്‍ മുറിയെടുക്കും, ചെറിയ പാക്കറ്റുകളാക്കും, വിതരണം ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി ഭാഗങ്ങളില്‍; യുവാക്കൾ പിടിയിൽ