'കഴിഞ്ഞ 5 വർഷത്തിനിടെ ഉന്നത കലാലയങ്ങളിൽ 61വിദ്യാർഥികൾ ആത്മഹത്യ ചെയ്തു'കേന്ദ്ര വിദ്യാഭ്യാസസഹമന്ത്രി ലോക്സഭയില്‍

Published : Apr 03, 2023, 03:05 PM IST
'കഴിഞ്ഞ 5 വർഷത്തിനിടെ ഉന്നത കലാലയങ്ങളിൽ 61വിദ്യാർഥികൾ ആത്മഹത്യ ചെയ്തു'കേന്ദ്ര വിദ്യാഭ്യാസസഹമന്ത്രി ലോക്സഭയില്‍

Synopsis

ഉന്നത കലാലയങ്ങളിലെ ആകെ ആത്മഹത്യകളിൽ അറുപത്തിയൊന്നിൽ അൻപത് ആത്മഹത്യകളും ആൺകുട്ടികളാണ് ചെയ്തത്

ദില്ലി:കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഇന്ത്യയിലെ പ്രധാനപ്പെട്ട ഉന്നത കലാലയങ്ങളായ ഐഐടി, എൻഐടി, ഐഐഎം തുടങ്ങിയ സ്ഥാപനങ്ങളിൽ 61 വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുബാഷ് സർക്കാർ ലോകസഭയെ അറിയിച്ചു. ബെന്നി ബെഹനാൻ,ടിഎൻ പ്രതാപൻ, ഡീൻ കുരിയാക്കോസ്, രാജ്‌മോഹൻ ഉണ്ണിത്താൻ, കെ മുരളീധരൻ തുടങ്ങിയവവരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഐഐടികളിൽ നടന്ന 33 ആത്മഹത്യകളിൽ 17 വിദ്യാർത്ഥികളും ജനറൽ കാറ്റഗറിയിലുള്ളവരും ഒൻപത് പേർ ഒബിസി വിഭാഗങ്ങളിൽ ഉള്ളവരും ആര് പേർ ദളിത് വിഭാഗത്തിൽ നിന്നുള്ളവരുമാണ്. ഗോത്ര വിഭാഗങ്ങളിൽ നിന്ന് ഒരു വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്. ഐഐടികളിൽ സ്വയം ജീവനൊടുക്കിയവരിൽ പതിനാല് പേർ ഹിന്ദുമതത്തിൽ നിന്നുള്ളവരും രണ്ടാളുകൾ ക്രിസ്തുമതത്തിൽ നിന്നുള്ളവരും ഒരാൾ ഇസ്‌ലാം മതത്തിൽ നിന്നുള്ളവരുമാണ്. അതേസമയം, ആകെ പതിനേഴ് കേസുകളിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ മതമേതാണെന്ന് രേഖകളിൽ ഇല്ലെന്ന് കേന്ദ്രം പറയുന്നു. 

എൻഐടികളിൽ ആത്മഹത്യ ചെയ്ത 24 പേരും ഹിന്ദു മത വിശ്വാസികളാണ്. 10പേർ ജനറൽ വിഭാഗത്തിൽ നിന്നുള്ളവരും എട്ടുപേർ ഒബിസി വിഭാഗക്കാര്യ്മ് നാലുപേർ ദളിതരുമാണ്. ഒരാൾ ഗോത്രവിഭാഗത്തിൽ നിന്നും ഒരാൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗക്കാരിൽ നിന്നുമാണ്. ഐഐഎമ്മിൽ നടന്ന ആകെ നാല് ആത്മഹത്യകളിലും ഹിന്ദുമതത്തിൽ നിന്നുള്ളവരാണ്. മൂന്ന് പേർ ജനറൽ വിഭാഗത്തിൽ നിന്നുള്ളവരും ഒരാൾ ഒബിസിയും.

ഉന്നത കലാലയങ്ങളിലെ ആകെ ആത്മഹത്യകളിൽ അറുപത്തിയൊന്നിൽ അൻപത് ആത്മഹത്യകളും ആൺകുട്ടികളാണ് ചെയ്തത്. മാനസിക പ്രശ്നങ്ങൾ, പഠനം സംബന്ധിച്ച സമ്മർദ്ദം, കുടുംബ പ്രശ്നങ്ങൾ എന്നിവ ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളാണ്. വിദ്യാർത്ഥികൾക്ക് മാനസിക സമ്മർദ്ദം കുറക്കുന്നതിന് കലാ-കായിക ഇനങ്ങളിൽ പ്രോത്സാഹനം നൽകിവരുന്നുണ്ട്. യോഗ അടക്കമുള്ള ആരോഗ്യ വ്യായാമ ശീലങ്ങളും വിവിധ മാനസികാരോഗ്യ ശില്പശാലകളും വിദ്യഭ്യാസ സ്ഥാപനങ്ങളിൽ നടത്തണമെന്ന് എഐസിടിഇയും യുജിസിയും നൽകിയ മാർഗ്ഗ നിർദ്ദേശങ്ങളിലുണ്ട്. കോവിഡിന് ശേഷം ഉണ്ടായ മാനസിക പിരിമുറുക്കങ്ങൾ പ്രത്യേകം പരിഗണിച്ച് മനോദർപ്പൺ എന്നൊരു പദ്ധതിയും നടപ്പിലാക്കി വരുന്നതായി കേന്ദ്ര സർക്കാർ അവകാശപ്പെടുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒരു വനിതയല്ല, വനിതകൾ തന്നെ നിയമസഭയിലുണ്ടാകുമെന്ന് ജെബി മേത്തർ എംപി; 'യുഡിഎഫിന്‍റെ മുഖ്യമന്ത്രിക്കായി കൈ ഉയർത്താനുണ്ടാകും'
ഒരു വനിതയല്ല, വനിതകൾ തന്നെ നിയമസഭയിലുണ്ടാകുമെന്ന് ജെബി മേത്തർ എംപി; 'യുഡിഎഫിന്‍റെ മുഖ്യമന്ത്രിക്കായി കൈ ഉയർത്താനുണ്ടാകും'