64കാരന് തെങ്ങിൽ കെട്ടിയിട്ട് മർദനം; ഒരു കുടുംബത്തിലെ ആറു പേർക്കെതിരെ കേസെടുത്തു, പ്രതികൾ ഒളിവിൽ

Published : May 10, 2026, 02:53 PM IST
alappuzha attack

Synopsis

പാണാവള്ളിയിൽ 64 കാരനെ തെങ്ങിൽ കെട്ടിയിട്ട് മർദിച്ചു. തൃച്ചാറ്റുകുളം സ്വദേശി വിജയനാണ് മർദനമേറ്റത്. ഒരു കുടുംബത്തിലെ ആറു പേർക്കെതിരെ പൊലീസ് കേസെടുത്തു.

ആലപ്പുഴ: ആലപ്പുഴ പാണാവള്ളിയിൽ 64 കാരനെ തെങ്ങിൽ കെട്ടിയിട്ട് മർദിച്ചു. തൃച്ചാറ്റുകുളം സ്വദേശി വിജയനാണ് മർദനമേറ്റത്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് കാരണം. സംഭവത്തിൽ ഒരു കുടുംബത്തിലെ ആറു പേർക്കെതിരെ പൊലീസ് കേസെടുത്തു. വിജയനെ തെങ്ങിൽ കെട്ടിയിട്ട് മർദിക്കുന്നതാണ് ദൃശ്യം പുറത്തുവന്നു.

വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ നേരത്തെ വിജയനെ ആക്രമിച്ചതിന് കേസുണ്ട്. കേസിന്റെ വിചാരണ നടക്കുകയാണ്. കേസ് കൊടുത്തതിലെ വിരോധമുൾപ്പടെ അയൽവാസിയായ സത്താറിനും കുടുംബത്തിനും വിജയനോട് ഉണ്ട്. തുടർന്ന് കഴിഞ്ഞ ദിവസം രാത്രി സത്താറും ഭാര്യയും മക്കളും ചേർന്ന് വിജയനെ ആക്രമിക്കുകയായിരുന്നു. വിജയന്റെ ഉടുമുണ്ടഴിച്ചു തെങ്ങിൽ കെട്ടിയിട്ടായിരുന്നു മർദനം. തടയാൻ എത്തിയ വിജയന്റെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റു. സത്താർ ഉൾപ്പടെ ആറുപേർക്കെതിരെ പൂച്ചാക്കൽ പൊലീസ് കേസെടുത്തു. പ്രതികളായ സത്താറിന്റെ മക്കൾ നാലുപേർ പ്രായപൂർത്തിയാകാത്തവരാണ്. പ്രതികൾ ഒളിവിലാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കറിവെപ്പുകാരനെ അടുക്കളയിൽ പൂട്ടിയിട്ടു, പട്ടാപ്പകൽ ഷാപ്പിൽ കയറി മുതലാളിയുടെ 8 പവനടക്കം കവർന്നു; അന്വേഷണം ആരംഭിച്ച് പൊലീസ്
'രണ്ട് മാസം കൊണ്ട് ലോകത്തുണ്ടായത് 100 കോടി ബാരൽ എണ്ണയുടെ കുറവ്, സാധാരണ നിലയിലേക്ക് വന്നാലും പഴയ നിലയിലാവാൻ സമയമെടുക്കും'; അരംകോ സി ഇ ഒ അമീൻ നാസർ