66 സാക്ഷികൾ, 4 പ്രതികൾ; വിവാഹത്തലേന്ന് വധുവിന്‍റെ അച്ഛനെ കൊന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു

Published : Sep 21, 2023, 08:37 PM IST
66 സാക്ഷികൾ, 4 പ്രതികൾ; വിവാഹത്തലേന്ന് വധുവിന്‍റെ അച്ഛനെ കൊന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു

Synopsis

ആറ്റിങ്ങൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. നാല് പ്രതികൾക്കെതിരെയാണ് കുറ്റപത്രം. വടശ്ശേരിക്കോണം സ്വദേശികളായ ജിജിൻ, ജിഷ്ണു, മനു, ശ്യാംകുമാ‍ർ എന്നിവരാണ് പ്രതികൾ.   

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ വിവാഹത്തലേന്ന് വധുവിന്‍റെ അച്ഛനെ കൊന്ന കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ആറ്റിങ്ങൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. നാല് പ്രതികൾക്കെതിരെയാണ് കുറ്റപത്രം. വടശ്ശേരിക്കോണം സ്വദേശികളായ ജിജിൻ, ജിഷ്ണു, മനു, ശ്യാംകുമാ‍ർ എന്നിവരാണ് പ്രതികൾ. 

കൊല്ലപ്പെട്ട രാജുവിന്‍റെ വീട്ടിൽ പ്രതികൾ അതിക്രമിച്ച് കയറി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിലുള്ളത്. ഗൂഢാലോചന, സ്ത്രീകളെ അതിക്രമിക്കൽ തുടങ്ങിയ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരെ കൊല്ലാൻ ശ്രമിച്ചെന്നും കുറ്റപത്രത്തിലുണ്ട്. കേസിൽ 66 സാക്ഷികളാണുള്ളത്. 

ഓണം ബംമ്പർ; 25 കോടി അടിച്ച ഭാഗ്യശാലികള്‍ ലോട്ടറി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് ഒരു കാര്യം മാത്രം!

കൊല്ലപ്പെട്ട രാജു ഗൾഫിൽ നിന്ന് മടങ്ങി വന്ന ശേഷം നാട്ടിൽ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മകളുടെ വിവാഹത്തിനായി ജിഷ്ണു സമീപിച്ചെങ്കിലും കുടുംബ പശ്ചാത്തലം മോശമായതിനെ തുടർന്ന് വിസമ്മതിക്കുകയായിരുന്നു. ഇതിനെ തുടർന്നുള്ള വൈരാ​ഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിവാഹവീട്ടിൽ ആളില്ലാത്ത സമയം നോക്കി പ്രശ്നമുണ്ടാക്കി രാജുവിനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മുന്‍ സുഹൃത്ത് ജിഷ്ണു ഉള്‍പ്പെടെയുള്ള നാല് പേരാണ് പൊലീസ് പിടിയിലായത്. ശ്രീലക്ഷ്മിയുടെ വിവാ​ഹം പിന്നീട് ജൂലൈ 14നാണ് നടന്നത്.  ശിവ​ഗിരി അമ്പലത്തിൽ വെച്ച് നടന്ന വിവാഹത്തിൽ കുടുംബം മാത്രമാണ് പങ്കെടുത്തത്. 

അവസാനിക്കുന്നത് കോഴിക്കോട്ടെ കോൺഗ്രസിന്റെ ഏക നഗരസഭ ഭരണം; പയ്യോളി നഗരസഭാ അധ്യക്ഷസ്ഥാനത്തേക്ക് ലീഗ്

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കുന്നത് 500 കോടി സ്യൂട്ട്കേസിലാക്കി കൊടുക്കുന്നവരെ, ആരോപണവുമായി നവജോത് സിംഗ് സിദ്ധുവിന്‍റെ ഭാര്യ; ഏറ്റെടുത്ത് ബിജെപി
നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്