അവസാനിക്കുന്നത് കോഴിക്കോട്ടെ കോൺഗ്രസിന്റെ ഏക നഗരസഭ ഭരണം; പയ്യോളി നഗരസഭാ അധ്യക്ഷസ്ഥാനത്തേക്ക് ലീഗ്
വൈസ് ചെയര്‍പേഴ്സനായി കോണ്‍ഗ്രസിലെ പദ്മശ്രീ വള്ളിവളപ്പിലിനെയും തെരഞ്ഞെടുത്തു. മുസ്ലീം ലീഗ് പ്രതിനിധിക്കായിരുന്നു നേരത്തെ വൈസ് ചെയര്‍പേഴ്സന്‍ സ്ഥാനം.

കോഴിക്കോട്: കോഴിക്കോട് പയ്യോളി നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിക്ക് ജയം. ലീഗ് നേതാവ് വി കെ അബ്ദുറഹ്മാനാണ് പുതിയ ചെയര്‍മാന്‍. യുഡിഎഫിലെ ധാരണ പ്രകാരം കോണ്‍ഗ്രസിലെ വടക്കയില്‍ ഷഫീഖ് അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. വൈസ് ചെയര്‍പേഴ്സനായി കോണ്‍ഗ്രസിലെ പദ്മശ്രീ വള്ളിവളപ്പിലിനെയും തെരഞ്ഞെടുത്തു. മുസ്ലീം ലീഗ് പ്രതിനിധിക്കായിരുന്നു നേരത്തെ വൈസ് ചെയര്‍പേഴ്സന്‍ സ്ഥാനം.
https://www.youtube.com/watch?v=Ko18SgceYX8