സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. അതേസമയം, 27 പേര്‍ രോഗമുക്തി നേടി.
തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്നും സന്തോഷിക്കാന്‍ വകയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബ്രിട്ടീഷ് എയര്‍വേസില്‍ 268 യാത്ര തിരിച്ചു. അതില്‍ ഏഴ് വിദേശികള്‍ കൊവിഡ് രോഗത്തില്‍ നിന്ന് മുക്തി നേടിയതാണ്. അവര്‍ കേരളത്തെ അഭിനന്ദനമറിയിച്ചു. അതോടൊപ്പം നെടുമ്പാശേരി വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലായിരിക്കെ കൊവിഡ് ബാധിച്ച രണ്ട് പേരും രോഗവിമുക്തി നേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. അതേസമയം, 27 പേര്‍ രോഗമുക്തി നേടി. ലോക്ക്ഡൗണ്‍ സംബന്ധിച്ച് കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ തുടരുമെന്നും അന്തര്‍സംസ്ഥാന-അന്തര്‍ ജില്ല യാത്രകള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.