തലസ്ഥാനത്ത് അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, ഉറവിടം വ്യക്തമാകാത്ത രണ്ട് കേസുകള്‍

By Web TeamFirst Published Jun 26, 2020, 6:31 PM IST
Highlights

അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇവരില്‍ രണ്ട് പേരുടെ ഉറവിടവും വ്യക്തമല്ല.

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇവരില്‍ രണ്ട് പേരുടെ ഉറവിടവും വ്യക്തമല്ല. വള്ളക്കടവ് സ്വദേശിയായ അറുപതുകാരന്‍റെയും മണക്കാട് സ്വദേശിയായ 41കാരന്‍റെയും രോഗ ഉറവിടത്തിലാണ് വ്യക്തതയില്ലാത്തത്. മണക്കാട് സ്വദേശികളായ മറ്റ് മൂന്ന് പേർക്കുംസമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 

നേരത്തെ പോത്തൻകോട് മരിച്ചയാള്‍ക്ക് എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്നതിലും വ്യക്തതയുണ്ടായിരുന്നില്ല. എന്നാല്‍ ഇത് തലസ്ഥാനത്ത് വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നില്ല. കൂടുതല്‍ സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ  കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരമാണ്.

തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍

60 വയസ്, പുരുഷൻ, പുത്തൻപാലം വള്ളക്കടവ് സ്വദേശി, വിക്രം സാരാഭായി സ്പേസ് സെന്‍ററിലെ റിട്ടയേർഡ് ഉദ്യോഗസ്ഥൻ,  18 മുതൽ രോഗലക്ഷണങ്ങൾ പ്രകടമായി. യാത്രാ പശ്ചാത്തലമില്ല.

41 പുരുഷൻ, മണക്കാട് സ്വദേശി,വിക്രം സാരാഭായി സ്പേസ് സെന്‍ററിലെ ഉദ്യോസ്ഥൻ, വിദേശ യാത്രാ പശ്ചാത്തലമില്ല.15 മുതൽ രോഗലക്ഷണം.

28 വയസുള്ള പുരുഷൻ, തമിഴ്നാട് സ്വദേശി. തമിഴ്നാട്ടിൽ നിന്നെത്തി.

68 വയസ്, പുരുഷൻ, ചിറയിൻ കീഴ്, മഹാരാഷ്ട്രയിൽ നിന്നെത്തി.

45 വയസ്, പുരുഷൻ, തിരുമല സ്വദേശി, കുവൈറ്റിൽ നിന്നെത്തി.

മണക്കാട് മാർക്കറ്റ് ജംഗ്ഷനിൽ സ്റ്റേഷനറി കട നടത്തുന്ന ആൾക്കും ഭാര്യക്കും കുട്ടിക്കും രോഗമുണ്ടായി. ഇവർ നേരത്തെ രോഗം സ്ഥിരീകരിച്ചയാളിന്റെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്നു. 15 വയസുള്ള ആൺകുട്ടി, 42 വയയുള്ള സ്ത്രീ, 50 യസുള്ള പുരുഷൻ എന്നിവർക്കാണ് മണക്കാട് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 150 കൊവിഡ് കേസുകൾ: തലസ്ഥാനത്ത് അടക്കം പത്ത് പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

 

 

 

click me!