
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഏഴു വയസ്സുകാരി മരിച്ചു. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരുക്കേറ്റു. എളേറ്റില്‍ വട്ടോളി പനച്ചിക്കുന്ന് അസീസിന്റെ മകള്‍ നജ ഫാത്തിമയാണ് മരിച്ചത്. അസീസ്(38), മക്കളായ ഫാത്തിമ സന്‍ഹ(10), മുഹമ്മദ് ഇര്‍ഫാന്‍(3), അസീസിന്റെ ഭാര്യ, സഹോദരന്‍ ഉണ്ണികുളം വള്ളിയോത്ത് കണ്ണാറപൊയില്‍ ഷംസീര്‍(38), മകള്‍ നൈഫ ഫാത്തിമ(7) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
വയനാട്ടില്‍ നിന്നും വരികയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. വയനാട് ചുണ്ടയില്‍ നിന്നും മടങ്ങുകയായിരുന്ന എളേറ്റില്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും ചുരം കയറുകയായിരുന്ന ലോറിയുമാണ് കൂട്ടി ഇടിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ അടിവാരത്തിന് മുകളില്‍ ചുരം ആരംഭിക്കുന്ന ഭാഗത്തായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam