കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിന് വീണ്ടും സിആർപിഎഫ് സുരക്ഷ

Published : Dec 07, 2020, 08:55 PM IST
കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിന് വീണ്ടും സിആർപിഎഫ് സുരക്ഷ

Synopsis

നേരത്തെ സിആർപിഎഫ് സുരക്ഷ പിൻവലിച്ച് പകരം സംസ്ഥാന പോലീസിൻ്റെ സഹായം തേടാൻ കേന്ദ്രം നിർദേശിച്ചിരുന്നു. ഇതിൽ അതൃപ്തി അറിയിച്ച് കസ്റ്റംസ് നൽകിയ പരാതിയെ തുടർന്നാണ് വീണ്ടും സുരക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചത്.

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിന് വീണ്ടും സിആർപിഎഫ് സുരക്ഷ. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. നേരത്തെ സിആർപിഎഫ് സുരക്ഷ പിൻവലിച്ച് പകരം സംസ്ഥാന പോലീസിൻ്റെ സഹായം തേടാൻ കേന്ദ്രം നിർദേശിച്ചിരുന്നു. ഇതിൽ അതൃപ്തി അറിയിച്ച് കസ്റ്റംസ് നൽകിയ പരാതിയെ തുടർന്നാണ് വീണ്ടും സുരക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചത്.

സ്വര്‍ണകള്ളക്കടത്ത് റാക്കറ്റില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും പ്രതികൾക്കും സുരക്ഷാ ഭീഷണി ഉണ്ടെന്ന് ഇന്‍റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് നല്കിയതിൻ്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ജൂലൈ മുതല്‍ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് ആസ്ഥാനത്ത് സിആർപിഎഫിനെ നിയോഗിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സുധാകരനെ ഇനി അങ്ങനെ വിളിക്കരുത്', ജില്ലാ സെക്രട്ടറിയെ തിരുത്തി പ്രവർത്തകർ; 'സഖാവ് പ്രയോഗം വേണ്ട', ശീലം കൊണ്ട് സംഭവിച്ചതെന്ന് മറുപടി
ഇന്‍ഷുറന്‍സ് ഇല്ലെങ്കിലും ഇനി സൗജന്യ ചികിത്സ; വമ്പൻ പ്രഖ്യാപനവുമായി വീണാ ജോർജ്, സംസ്ഥാനത്ത് എല്ലാവർക്കും ആരോ​ഗ്യപരിരക്ഷ