കന്നാസുകളിൽ കടത്തിക്കൊണ്ട് വന്ന 70 ലിറ്റർ സ്പിരിറ്റ് പിടികൂടി; പ്രതികൾക്കായി അന്വേഷണം

Published : Oct 31, 2024, 03:12 PM IST
കന്നാസുകളിൽ കടത്തിക്കൊണ്ട് വന്ന 70 ലിറ്റർ സ്പിരിറ്റ് പിടികൂടി; പ്രതികൾക്കായി അന്വേഷണം

Synopsis

പാലക്കാട് എക്സൈസ് ഐബി പാർട്ടിയും, ചിറ്റൂർ എക്സൈസ് റേഞ്ച് സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്. 

പാലക്കാട്: ചിറ്റൂരിൽ കന്നാസുകളിൽ കടത്തിക്കൊണ്ട് വന്ന 70 ലിറ്റർ സ്പിരിറ്റ് എക്സൈസ് കണ്ടെടുത്തു. പാലക്കാട് എക്സൈസ് ഐബി പാർട്ടിയും, ചിറ്റൂർ എക്സൈസ് റേഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ചിറ്റൂർ-കമ്പിളി ചുങ്കം റോഡിൽ വച്ച് രണ്ട് കന്നാസുകളിയായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് കണ്ടെടുത്തത്. പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു.

പാലക്കാട് ഐബി ഇൻസ്പെക്ടർ നൗഫൽ.എൻ, ചിറ്റൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാലഗോപാലൻ.എസ്, പാലക്കാട് ഐബിയിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഓസ്റ്റിൻ.കെ.ജെ, സുരേഷ്.ആർ.എസ്, വിശ്വകുമാർ.ടി.ആർ, സുനിൽകുമാർ.വി.ആർ, പ്രസാദ്.കെ, ചിറ്റൂർ റേഞ്ചിലെ  അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫ്രാൻസിസ്.സി.ജെ, പ്രിവന്റീവ് ഓഫീസർ ഗുരുവായൂരപ്പൻ, സിവിൽ എക്സൈസ് ഓഫീസർ സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശെൽവകുമാർ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.

അതേസമയം, നെയ്യാറ്റിൻകരയിൽ എംഡിഎംഎയുമായി യുവാവിനെ പിടികൂടി. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അജയകുമാറും പാർട്ടിയും ചേർന്നാണ് ബാലരാമപുരം സ്വദേശി അജീഷ് കുമാർ.എസ്.കെ (27 വയസ്) എന്നയാളെ 1.021ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്.

READ MORE: ക്ഷേത്രത്തിന് സമീപം റോക്കറ്റ് ലോഞ്ചർ; ഞെട്ടിത്തരിച്ച് ഭക്തർ, സൈന്യത്തിന് കൈമാറി പൊലീസ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരം; പോളിങ്ങില്‍ നേരിയ ഇടിവ്, ഉയർന്ന പോളിംഗ് വയനാട്
'മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായി'; വികസിത കേരളത്തിനായി എൻഡിഎക്ക് വോട്ട് ചെയ്തവര്‍ക്ക് നന്ദി പറഞ്ഞ് ബിജെപി