
തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി എംപ്ലോയ്‌മെന്റ് വകുപ്പ് നാളെ വഴുതക്കാട് ഗവ.വിമൻസ് കോളേജിൽ വച്ച് നടത്തുന്ന നിയുക്തി' - 2024 മെഗാ തൊഴിൽ മേളയിൽ ടെക്നോപാർക്ക്, ഹോസ്പിറ്റാലിറ്റി, പാരാമെഡിക്കൽ, ഓട്ടോമൊബൈൽ, ഫിനാൻസ് , മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള 75 പ്രമുഖ കമ്പനികൾ പങ്കെടുക്കുന്നു.
എസ്എസ്എൽസി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐടിഐ, ഡിപ്ലോമ, ബി ടെക്, ജനറൽ നഴ്സിംഗ്, ഹോട്ടൽ മാനേജ്മെൻ്റ്, പാരാമെഡിക്കൽ, എം ബി എ, എം സി എ തുടങ്ങി വിവിധ യോഗ്യതയുള്ളവർക്ക് തൊഴിൽ മേള അവസമൊരുക്കുന്നുണ്ട്. തൊഴിൽ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കുമുള്ള 5000 ഓളം ഒഴിവുകൾ ലഭ്യമാണ്. മേളയിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ സൗജന്യമാണ്.
നിലവിൽ പതിനായിത്തിലധികം പേർ തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്തു കഴിഞ്ഞു. രജിസ്റ്റർ ചെയ്യാൻ കഴിയാതെ പോയ ഉദ്യോഗാർത്ഥികൾക്ക് സ്പോട്ട് രജിസ്ടേഷൻ സൗകര്യം ലഭ്യമാണ്. രജിസ്റ്റർ ചെയ്തിട്ടുള്ളവർ അഡ്മിറ്റ് കാർഡും ബയോഡാറ്റയുമായി രാവിലെ 9 മണിയ്ക്ക് കോളേജിലെത്തേണ്ടതാണ്. തൊഴിൽ മേള പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam