7527 സമ്പർക്ക രോഗികൾ, ഉറവിടമറിയാത്ത 716 കേസുകൾ, കോഴിക്കോടും തിരുവനന്തപുരത്തും ആയിരത്തിന് മുകളിൽ രോഗികൾ

By Web TeamFirst Published Oct 4, 2020, 6:18 PM IST
Highlights

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കേരളത്തിൽ സമ്പർക്ക രോഗികളുടെ എണ്ണം ഉയർന്നുതന്നെ. 8553 പേർക്ക് കൊവിഡ് ബാധിച്ചപ്പോൾ 7527പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കേരളത്തിൽ സമ്പർക്ക രോഗികളുടെ എണ്ണം ഉയർന്നുതന്നെ. 8553 പേർക്ക് കൊവിഡ് ബാധിച്ചപ്പോൾ 7527പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 716 പേരുടെ രോഗ ഉറവിടവും വ്യക്തമായിട്ടില്ല. 

കോഴിക്കോട് 1164, തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866, തൃശൂര്‍ 793, മലപ്പുറം 792, കണ്ണൂര്‍ 555, ആലപ്പുഴ 544, പാലക്കാട് 496, കോട്ടയം 474, പത്തനംതിട്ട 315, കാസര്‍ഗോഡ് 278, വയനാട് 109, ഇടുക്കി 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതിൽ 30 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 181 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

കോഴിക്കോട് 1081, തിരുവനന്തപുരം 943, എറണാകുളം 819, കൊല്ലം 843, തൃശൂര്‍ 791, മലപ്പുറം 721, ആലപ്പുഴ 520, കോട്ടയം 466, കണ്ണൂര്‍ 359, പാലക്കാട് 328, കാസര്‍ഗോഡ് 270, പത്തനംതിട്ട 220, വയനാട് 102, ഇടുക്കി 64 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

99 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 27, തിരുവനന്തപുരം 21, എറണാകുളം 14, കൊല്ലം 12, കോഴിക്കോട് 11, കോട്ടയം 4, മലപ്പുറം 3, പത്തനംതിട്ട 2, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധയുണ്ടായി.

click me!