8 വയസുകാരിയെ ലൈംഗികമായി ആക്രമിച്ചു; പ്രതിക്ക് 16 വര്‍ഷം കഠിനതടവും പിഴയും വിധിച്ച് കോടതി

Published : Jun 21, 2024, 06:58 PM ISTUpdated : Jun 21, 2024, 07:00 PM IST
8 വയസുകാരിയെ ലൈംഗികമായി ആക്രമിച്ചു; പ്രതിക്ക് 16 വര്‍ഷം കഠിനതടവും പിഴയും വിധിച്ച് കോടതി

Synopsis

കുടിക്കാൻ വെള്ളം ചോദിച്ചെത്തിയ പ്രതി അതിജീവിതയെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസടുത്ത പൊലീസ് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പിടികൂടി.

കൊല്ലം: കൊല്ലത്ത് 8 വയസുകാരിയെ ലൈംഗികമായി ആക്രമിച്ച പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി. പത്തനാപുരം സ്വദേശി ഹമീദിനെയാണ് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2022 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. കുടിക്കാൻ വെള്ളം ചോദിച്ചെത്തിയ പ്രതി അതിജീവിതയെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസടുത്ത പൊലീസ് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പിടികൂടി. ഏഴ് ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ കാലയളവ് മുഴുവൻ പ്രതി റിമാൻഡിലായിരുന്നു. 

റേഷൻ കാർഡുമായി ആധാർ ലിങ്ക് ചെയ്തില്ലേ? ഓൺലൈൻ, വഴി വീട്ടിലിരുന്ന് ചെയ്യാം, മാർഗം ഇതാ

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം