
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ ഭർതൃമതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്ന് ദിവസം മുമ്പ് രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കടന്ന് മൂന്നംഗ സംഘം ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.
യുവതി നല്‍കിയ വിവരങ്ങളെ തുടര്‍ന്നാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. മൂന്ന് ദിവസം മുമ്പ് രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കടന്ന് മൂന്നംഗ സംഘം ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. അവശനിലയിലായ യുവതി സുഹൃത്തിനോടാണ് ഇക്കാര്യം പറഞ്ഞത്. സുഹൃത്താണ് ഇന്ന് ഉച്ചക്ക് വിവരം പൊലീസില്‍ അറിയിച്ചത്. വളാഞ്ചേരി പൊലീസെത്തി യുവതിയുടെ മൊഴിയെടുത്തു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പേര് അറിയില്ലെങ്കിലും മൂന്നുപേരേയും കണ്ടാല്‍ തിരിച്ചറിയുമെന്നാണ് യുവതി പൊലീസിന് നല്‍കിയിട്ടുള്ള മൊഴി. കസ്റ്റഡിയിലുള്ള രണ്ടുപേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. തിരൂര്‍ ഡിവൈഎസ്പിക്കാണ് കേസിന്‍റെ അന്വേഷണ ചുമതല.
ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ വ്യാജ സർട്ടിഫിക്കറ്റ് നിര്‍മ്മിച്ചു; കുവൈത്തിൽ പ്രവാസിക്ക് തടവ് ശിക്ഷ
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam