
കോഴിക്കോട്: നിക്ഷേപ തട്ടിപ്പ് കേസിൽ കോഴിക്കോട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. മൈത്രി നിധി, കോസ് ടാക്സ് എന്നീ പേരുകളിൽ കോഴിക്കോട് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കമ്പനിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. 80 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പൊലീസ് പറയുന്നത്. കമ്പനിയുടെ കോഴിക്കോട്ടെയടക്കം ഓഫീസുകളിൽ പൊലീസ് സംഘം പരിശോധന തുടരുകയാണ്. ഉയര്‍ന്ന പലിശയും ആകര്‍ഷകമായ വാഗ്ദാനങ്ങളും നൽകിയാണ് നിക്ഷേപങ്ങൾ സ്വീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് അന്വേഷണം നടക്കുന്നത്. ഓഹരികളിലും മറ്റും നിക്ഷേപിച്ചാണ് കമ്പനി മുന്നോട്ട് പോയത്. ഒട്ടേറെ പേരിൽ നിന്നായി ഇവര്‍ നിക്ഷേപം സ്വീകരിച്ചിരുന്നു. 30-40 പേര്‍ പരാതിയുമായി സ്റ്റേഷനിലെത്തിയതിന് പിന്നാലെയാണ് അന്വേഷണം ശക്തമാക്കിയത്.