പാൽ കയറ്റിവന്ന വാഹനം ഇടിച്ചിട്ടു, വഴിയിൽ കിടന്ന വയോധികനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു

Published : Mar 13, 2025, 11:06 PM IST
 പാൽ കയറ്റിവന്ന വാഹനം ഇടിച്ചിട്ടു, വഴിയിൽ കിടന്ന വയോധികനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു

Synopsis

ഗുരുതര പരിക്കുകളോടെ റോഡരികിൽ വീണുകിടന്ന കൃഷ്ണനെ അതുവഴി പോവുകയായിരുന്ന ബൈക്ക് യാത്രക്കാരൻ കണുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. 

തിരുവനന്തപുരം: അന്തിയൂർക്കോണം ജംഗ്ഷന് സമീപമുണ്ടായ വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം. അണ്ണറ മുളമൂട് ദേവീ പത്മനാഭത്തിൽ കെ.കൃഷ്ണൻ(82) ആണ് പാൽകയറ്റിവന്ന വാഹനം ഇടിച്ച് മരിച്ചത്. അന്തിയൂർക്കോണം ജംഗ്ഷന് സമീപം പുലർച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്. കാട്ടാക്കട ഭാഗത്തേക്ക് നടന്നു പോകവേ എതിരെ വന്ന വാഹനമാണ് കൃഷ്ണനെ ഇടിച്ചത്. 

ഗുരുതര പരിക്കുകളോടെ റോഡരികിൽ വീണുകിടന്ന  കൃഷ്ണനെ അതുവഴി പോവുകയായിരുന്ന ബൈക്ക് യാത്രക്കാരൻ കണുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും മലയിൻകീഴ് പൊലീസ് അറിയിച്ചു.

Read More:കോഴിക്കോട് സ്‌കൂൾ വാനിടിച്ച് 2ാം ക്ലാസുകാരി മരിച്ചു; ആയൂരിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവും മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, കാരണം കണ്ടെത്തും