ദിണ്ടിഗൽ വാഹനാപകടം: ഒമ്പത് വയസ്സുകാരനും മരിച്ചു

Published : Sep 11, 2022, 08:37 AM ISTUpdated : Sep 11, 2022, 12:01 PM IST
ദിണ്ടിഗൽ വാഹനാപകടം: ഒമ്പത് വയസ്സുകാരനും മരിച്ചു

Synopsis

അപകടത്തിൽ മരിച്ച ജയയുടെ ചെറുമകനാണ് സിദ്ധാർത്ഥ്. 

ദിണ്ടി​ഗൽ: ദിണ്ടി​ഗൽ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി. ഒമ്പത് വയസ്സുകാരൻ സിദ്ധാർത്ഥ്  ആണ് അവസാനം മരിച്ചത്. മധുര മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. അപകടത്തിൽ മരിച്ച ജയയുടെ ചെറുമകനാണ് സിദ്ധാർത്ഥ്. 

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം സ്വദേശികൾ ദിണ്ടി​ഗലിൽ അപകടത്തിൽപ്പെട്ടത്. പഴനി ക്ഷേത്രദർശനത്തിനായുള്ള യാത്രയിലായിരുന്നു അപകടം. ട്രെ‌‌യിൻ റിസർവേഷൻ ലഭിക്കാത്തതിനാൽ അവസാനം കാറിൽ പോകാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി കാർ വാ ടകയ്ക്കെടുത്തു. അഭിജിത്തിന്റെ സുഹൃത്ത് കണ്ണനാ‌യിരുന്നു വാഹനമോ‌ടിച്ചത്. കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.

കുര്യാത്തി റൊട്ടിക്കടമുക്ക് പണയിൽ വീട്ടിൽ അഭിജിത്തിന്റെയും സംഗീതയുടെയും മകൻ ഒന്നര വയസ്സുകാരൻ ആരവിന്റെ മുടിമുറിക്കുന്നതിനുള്ള നേർച്ചയ്ക്കായാണ് കുടുംബാംഗങ്ങൾ പഴനിയിലേക്കു പോയത്. അപകടത്തിൽ അപകടത്തിൽ ആരവിനൊപ്പം അഭിജിത്തിന്റെ അമ്മ ശൈലജയും സംഗീതയുടെ അമ്മ ജയയുമാണ് മരിച്ചത്. സംഗീതയുടെ സഹോദരി ശരണ്യയുടെ മകനാണ് ഇപ്പോൾ മരിച്ച ഒമ്പതു വയസ്സുകാരനായ  സിദ്ധാർഥ്‌. അഭിജിത്തിന്റെ അച്ഛൻ അശോകൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 

തൃശ്ശൂരിൽ വാഹനാപകടം; കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

തൃശ്ശൂർ: തൃശ്ശൂർ തലോറില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. തൃക്കൂരില്‍ വാടകക്ക് താമസിക്കുന്ന വെട്ടുകാട് ഏഴാംകല്ല് വെളിയത്തുപറമ്പില്‍ വീട്ടില്‍ ജനാര്‍ദ്ദനന്റെ മകന്‍ നിഖില്‍ (30) ആണ് മരിച്ചത്. ഉണ്ണിമിശിഹാ പള്ളിക്ക് സമീപം രാവിലെ 5.45ന് ആയിരുന്നു അപകടം. ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിഖിൽ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബസിനടിയിൽപ്പെട്ട നിഖിലിന്റെ ശരീരത്തിലൂടെ ചക്രങ്ങള്‍ കയറിയിറങ്ങി. നിഖില്‍ തത്ക്ഷണം മരിച്ചു. മൃതദേഹം തൃശ്ശൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്