തൃശ്ശൂരിൽ വാഹനാപകടം; കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Published : Sep 11, 2022, 07:51 AM IST
തൃശ്ശൂരിൽ വാഹനാപകടം; കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Synopsis

ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിഖിൽ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബസിനടിയിൽപ്പെട്ട നിഖിലിന്റെ ശരീരത്തിലൂടെ ചക്രങ്ങള്‍ കയറിയിറങ്ങി

തൃശ്ശൂർ: തൃശ്ശൂർ തലോറില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. തൃക്കൂരില്‍ വാടകക്ക് താമസിക്കുന്ന വെട്ടുകാട് ഏഴാംകല്ല് വെളിയത്തുപറമ്പില്‍ വീട്ടില്‍ ജനാര്‍ദ്ദനന്റെ മകന്‍ നിഖില്‍ (30) ആണ് മരിച്ചത്. ഉണ്ണിമിശിഹാ പള്ളിക്ക് സമീപം രാവിലെ 5.45ന് ആയിരുന്നു അപകടം. ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിഖിൽ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബസിനടിയിൽപ്പെട്ട നിഖിലിന്റെ ശരീരത്തിലൂടെ ചക്രങ്ങള്‍ കയറിയിറങ്ങി. നിഖില്‍ തത്ക്ഷണം മരിച്ചു. മൃതദേഹം തൃശ്ശൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


 

PREV
Read more Articles on
click me!

Recommended Stories

കലാമണ്ഡലം കനകകുമാർ ചെന്നൈയിലെന്ന് രഹസ്യവിവരം; 5 പോക്സോ കേസുകളിലെ പ്രതി, കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതി പിടിയിൽ
കേരളത്തിലെ എസ്ഐആര്‍; രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ സുപ്രീം കോടതി നിര്‍ദേശം, രണ്ടാഴ്ച നീട്ടണമെന്ന ആവശ്യം തള്ളി