
പാലക്കാട്: വാളയാറിൽ വീണ്ടും വൻ ലഹരി വേട്ട. കെഎസ്ആർടിസി ബസിൽ എംഡിഎംഎ കടത്തുകയായിരുന്ന യുവാവ് പിടിയിലായി. തൃശൂർ സ്വദേശി ദീക്ഷിതാണ് എക്സൈസ് നടത്തിയ പരിശോധനയിൽ പിടിയിലായത്. ഇയാളിൽ നിന്നും 900 ഗ്രാം എംഡിഎംഎ കണ്ടെത്തിയെന്ന് എക്സൈസ് അറിയിച്ചു. ബംഗ്ലൂരുവിൽ നിന്ന് കോയമ്പത്തൂർ വഴി തൃശ്ശൂരിലേക്ക് വിൽപ്പനക്കായി എംഡിഎംഎ കൊണ്ടുപോകുന്നതിനിടെയാണ് പിടിയിലായത്. ഇയാൾ സ്ഥിരമായി ലഹരി മരുന്ന് കടത്തുന്നയാളാണെന്നാണ് എക്സൈസ് നൽകുന്ന വിവരം. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയതും പ്രതി പിടിയിലായതും.
സംസ്ഥാനത്ത് പേവിഷ ബാധയ്ക്കെതിരായ സാർവത്രിക പ്രതിരോധ കുത്തിവെപ്പ് നടപ്പിലാക്കണമെന്ന് കെജിഎംഒഎ