'വാട്ടർ അതോറിറ്റിക്ക് വേണ്ടി കുഴിച്ചത് കൊണ്ട് 92 റോഡുകൾ തകർന്നു.ബന്ധപ്പെട്ട മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി'

By Web TeamFirst Published Sep 14, 2022, 11:28 AM IST
Highlights

റോഡ് പരിപാലനത്തിന് നേരത്തെതന്നെ കരാർ ഉണ്ടാകണം,എങ്കിൽ മാത്രമേ വലിയ കുഴികളാവുന്നതിന് മുമ്പ് റോഡ് നന്നാക്കാനാവൂ.12000 കിലോമീറ്റർ റോഡ് റണ്ണിംഗ് കോൺട്രാക്ടിൽ ഉൾപ്പെടുത്തി.ഇനിയും ചെയ്യാനുണ്ടെന്നും പൊതുമരാമത്ത് മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ റോഡുകളിൽ അറ്റകുറ്റപ്പണി വരാൻ പ്രധാന കാരണം കാലാവസ്ഥയാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു .മറ്റൊന്ന് തെറ്റായ പ്രവണതയാണ്.കാലാവസ്ഥ വ്യതിയാനം റോഡ് തകരാൻ കാരണമാകുന്നു.തെറ്റായ പ്രവണതകൾ തിരുത്തിപ്പിക്കാനുള്ള വലിയ ശ്രമം തുടരുന്നു.സുതാര്യമാക്കലാണ് പ്രധാനമാർഗം.റോഡ് എല്ലാം പൊതുമരാമത്ത് വകുപ്പിൻറേതല്ല.കുണ്ടും കുഴിയുമുള്ള പഞ്ചായത്ത് റോഡിലൂടെ ഇന്നലെ ഒരു പരിപാടിക്ക് കൊണ്ടുപോയി.അത് പൊതുമരാമത്ത് റോഡല്ല.പരിപാലനത്തിന് നേരത്തെ തന്നെ കരാർ ഉണ്ടാകണം.എങ്കിൽ മാത്രമേ വലിയ കുഴികളാവുന്നതിന് മുമ്പ് റോഡ് നന്നാക്കാനാവൂ

സംസ്ഥാനത്തെ 12000 കിലോമീറ്റർ റോഡ് റണ്ണിംഗ് കോൺട്രാക്ടിൽ ഉൾപ്പെടുത്തി.ഇനിയും ചെയ്യാനുണ്ട്.വെള്ളം പോകാൻ വഴിയില്ലാത്തത് പ്രധാന പ്രശ്നമാകുന്നു.നിലവിലെ റോഡുകളുടെ നവീകരണം തുടരുകയാണ്.വാട്ടർ അതോറിറ്റിക്ക് വേണ്ടി കുഴിച്ചത് കൊണ്ട് 92 റോഡുകൾ തകർന്നു.ഇത്  ബന്ധപ്പെട്ട മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.ഉദ്യോഗസ്ഥരിൽ ചെറിയ വിഭാഗം തെറ്റായ പ്രവണത തുടരുന്നുണ്ട്.അത് തിരുത്തിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ കോൺട്രാക്ട് ബോർഡുകൾ സ്ഥാപിക്കൽ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.

മാതൃകാ പദ്ധതിയുടെ തുടക്കമാണ് റണ്ണിംഗ് കോൺട്രാക്ട് ബോർഡ് സ്ഥാപിക്കലെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.നാല് വർഷം കൊണ്ട് മുഴുവൻ റോഡുകളും ബിഎം ആൻറ് ബിസി റോഡുകളാവും.ഏഴ് വർഷം വരെ നിലനിൽക്കുന്ന റോഡുകൾ നിർമിച്ചിട്ടുണ്ട്.വില കൂടുതലാണെങ്കിലും ഗുണനിലവാരം വർദ്ധിക്കും.ജനങ്ങൾ റോഡുകളുടെ ഗുണനിലവാരം തിരിച്ചറിയുന്നുണ്ട്.ചെറിയ കാര്യം പോലും വലിയ വാർത്തകളാകുന്നു.വാർത്തകൾ വരുന്നത് വകുപ്പും പ്രോൽസാഹിപ്പിക്കുന്നുണ്ട്.മറ്റ് സംസ്ഥാനങ്ങളിൽ നഗരം വിട്ടാൽ മിക്കതും മോശം റോഡുകളാണ്.കേരളത്തിൽ മികച്ച റോഡുകളാണ്.കേരളത്തിൽ എത്ര റോഡുണ്ടെങ്കിലും വീണ്ടും വേണം.എല്ലാ സ്ഥലത്തും റോഡ് വീതി കൂട്ടാനുള്ള പണി സജീവമായി തുടരുകയാണ്.നമ്മുടെ റോഡുണ്ടാക്കുന്ന മെറ്റീരിയൽ എങ്ങനെ വീണ്ടും ഉപയോഗിക്കാം എന്ന് പഠിക്കണം.റോഡിൻറെ ആയുസ്സ് കൂട്ടുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കണം.റബ്ബറൈസ്ഡ് റോഡ് കുറച്ചുകൂടി ചെയ്യാൻ കഴിഞ്ഞാൽ നല്ലതാണ്.കേരളത്തിൻറെ സാമ്പത്തീക നില തന്നെ വളരും.കെട്ടിട നിർമാണ വസ്തുക്കൾ വീണ്ടും ഉപയോഗിക്കാനുള്ള സാധ്യത പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു

click me!