
തിരുവനന്തപുരം : ജീവനെടുത്ത് വീണ്ടും തെരുവ് നായ . നായ ബൈക്കിന് കുറുകേ ചാടി അപകടത്തിൽപെട്ട യുവാവ് മരിച്ചു. തിരുവനന്തപുരം കുന്നത്തുകാൽ, മൂവേരിക്കര റോഡരികത്ത് വീട്ടിൽ ശോഭനയുടെ മകൻ അജിൻ എ.എസ് (25 വയസ്സ്) ആണ് മരിച്ചത്. അരുവിയോട് ജംഗ്ഷനിൽ വച്ച് പട്ടി കുറുകേ ചാടി അപകടത്തിൽ പെടുകയായിരുന്നു .
വെള്ളിയാഴ്ചയാണ് അജിന് അപകടം സംഭവിച്ചത് . വൈകിട്ട് ആറുമണിക്കാണ് അപകടം ഉണ്ടായത്. അജിൻ സഞ്ചരിച്ച ബൈക്കിന് മുന്നിൽ പോയ ബൈക്കിന് കുറുകേ നായ ചാടി. ഇതോടെ മുന്നേ പോയ ബൈക്ക് വീണു. ഈ ബൈക്കിൽ ഇടിച്ച് അജിനും ബൈക്കും തെറിച്ചു വീണു. ഗുരുതര പരിക്ക് പറ്റിയ അജിനെ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു , ശസ്ത്രക്രിയ അടക്കം നടത്തിയെങ്കിലും അജിന്‍റെ ജീവൻ രക്ഷിക്കാനായില്ല . ഭാര്യ: നീതു, മകൾ: യുവാന.
ഇതിനിടെ തിരുവനന്തപുരത്ത് വീണ്ടും തെരുവ് നായ ആക്രമണം ഉണ്ടായി. നാഷണൽ ക്ലബ് ജീവനക്കാരനായ ശ്രീനിവാസനെ നായ കടിച്ചു പരിക്കേൽപിച്ചു. കാലിൽ ആഴത്തിൽ മുറിവ് ഏറ്റിട്ടുണ്ട്. ഇരുചക്ര വാഹനത്തിന്‍റെ പിന്നിലിരുന്ന് സഞ്ചരിക്കവെ പിന്നാലെ എത്തി കടിക്കുകയായിരുന്നു. സ്റ്റാച്യു ഊറ്റുകുഴിയിലായിരുന്നു തെരുവുനായ ആക്രമണം. ആഴത്തിൽ മുറിവേറ്റ ശ്രീനിവാസനെ ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി . ഇന്നലെ രാത്രി 10.30 നായിരുന്നു ആക്രമണം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam