എല്ലാ തെരഞ്ഞെടുപ്പിലും ബൂത്തിലെത്തി വോട്ട് ചെയ്തു, ഇത്തവണ വീട്ടിൽ, പിന്നാലെ തങ്കമ്മ യാത്രയായി

Published : Apr 05, 2026, 10:33 AM IST
93 Year Old Woman Casts Final Vote Passes Away a Day Later

Synopsis

എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ബൂത്തിലെത്തി വോട്ട് ചെയ്തു, ഇപ്രാവശ്യം അവസാന വോട്ട് വീട്ടിൽ വെച്ച് രേഖപ്പെടുത്തി തങ്കമ്മ യാത്രയായി

കൊച്ചി: ജീവിതത്തിലെ അവസാന വോട്ടും രേഖപ്പെടുത്തി ഒരു ദിവസം പിന്നിടും മുൻപേ തങ്കമ്മ (93) വിട പറഞ്ഞു. പറവൂർ വടക്കേക്കര മുറവന്തുരുത്ത് കളത്തിൽ സ്വദേശിനിയായ തങ്കമ്മ, പ്രായാധിക്യവും ആരോഗ്യ പ്രശ്നങ്ങളും മൂലം കിടപ്പിലായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയ വീട്ടിലെ വോട്ടെടുപ്പ് സൗകര്യം ഉപയോഗിച്ചാണ് വ്യാഴാഴ്ച തങ്കമ്മ വോട്ടവകാശം വിനിയോഗിച്ചത്. മൂന്ന് മാസത്തിലേറെയായി കിടപ്പിലായിരുന്ന തങ്കമ്മ വെള്ളിയാഴ്ച ഉച്ചയോടെയാണ് അന്തരിച്ചത്.

ആരോഗ്യ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഓരോ തിരഞ്ഞെടുപ്പിലും പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. അതിനാൽ അവസാനമായി വീട്ടിൽ നിന്ന് തന്നെ വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞത് വലിയ കാര്യമാണെന്ന് കുടുംബാംഗങ്ങൾ കൂട്ടിച്ചേർത്തു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗതാഗത മന്ത്രാലയത്തിന്റെ സുപ്രധാന നടപടി, ജനങ്ങൾക്ക് ആശ്വാസം, ടോൾ ബൂത്തിൽ ഫാസ്റ്റാഗ് ഇല്ലെങ്കിൽ ഇരട്ടിപ്പണം വേണ്ട
വനിതാ ലീഗ് നേതാവിൻ്റെ മുനാഫിഖ് പരാമർശം; വ്യക്തിപരമായി പരാതിയില്ല, അവരുടെ അറിവില്ലായ്മയായി കരുതുന്നുവെന്ന് ഷാനവാസ് പാദൂർ