നിലവിലെ ആശുപത്രിയിൽ നിന്ന് മാറ്റുമെന്ന് മകൻ സഞ്ചോഗ് അറിയിച്ചു. ദുബായിലെ ആസ്റ്റർ ആശുപത്രിയിലേക്കാണ് മാറ്റുക. ഡോക്ടറെ കാണിച്ച ശേഷം ദില്ലിയിലേത്ത് പോകാനാണ് ശ്രമം. ഇന്ന് തന്നെ ദില്ലിക്ക് പോകാനാണ് ശ്രമം.
ദുബായ്: കെ സുധാകരനെ കാണാൻ മകന് അനുമതി നൽകി ആശുപത്രി അധികൃതർ. ഐസിയുവിൽ കയറി മകൻ സഞ്ചോഗ് കെ സുധാകരനെ കണ്ടു. അച്ഛനെ കാണാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചതിന് പിന്നാലെയാണ് ഇപ്പോൾ മകന് മാത്രം കാണാനുള്ള അനുമതി നൽകിയത്. സുധാകരനെ ആശുപത്രി മാറ്റുമെന്നാണ് പുറത്തുവരുന്ന വിവരം. നിലവിലെ ആശുപത്രിയിൽ നിന്ന് മാറ്റുമെന്ന് മകൻ സഞ്ചോഗ് അറിയിച്ചു. ദുബായിലെ ആസ്റ്റർ ആശുപത്രിയിലേക്കാണ് മാറ്റുക. ഡോക്ടറെ കാണിച്ച ശേഷം ദില്ലിയിലേത്ത് പോകാനാണ് ശ്രമം. ഇന്ന് തന്നെ ദില്ലിക്ക് പോകാനാണ് ശ്രമം.











