സംസ്ഥാനത്തിന് 9.55 ലക്ഷം ഡോസ് വാക്‌സീന്‍ കൂടി ലഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്ജ്

By Web TeamFirst Published Sep 9, 2021, 6:47 PM IST
Highlights

തിരുവനന്തപുരത്ത് 271000, എറണാകുളത്ത് 314500, കോഴിക്കോട് 214500 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്‌സീനാണ് ലഭ്യമായത്

തിരുവനന്തപുരം: സംസ്ഥാനത്തിന് 955290 ഡോസ് വാക്‌സീന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എട്ട് ലക്ഷം കോവിഷീല്‍ഡ് വാക്‌സീനും 155290 ഡോസ് കോവാക്‌സീനുമാണ് ലഭ്യമായത്. തിരുവനന്തപുരത്ത് 271000, എറണാകുളത്ത് 314500, കോഴിക്കോട് 214500 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്‌സീനാണ് ലഭ്യമായത്. കോവാക്‌സീന്‍ തിരുവനന്തപുരത്താണ് ലഭിച്ചത്. ലഭ്യമായ വാക്‌സീന്‍ വിവിധ ജില്ലകളിലെത്തിച്ച് വരുന്നുവെന്നും വാക്‌സീന്‍ എത്തിച്ചേരുന്ന മുറയ്ക്ക് വാക്‌സീനേഷന്‍ ശക്തിപ്പെടുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!