എൽപിഎസ്ടി സമരത്തിൽ വളർമതിയുടെ ആരോഗ്യനില ഗുരുതരമായിട്ടും സർക്കാർ തിരിഞ്ഞുനോക്കുന്നില്ലെന്ന് എം.വി ഗോവിന്ദൻ.

തൃശൂർ: എൽപിഎസ്ടി സമരവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. വളർമതിയുടെ ആരോഗ്യനില ഗുരുതരം എന്നാണ് റിപ്പോർട്ടുകളെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. ഇടതുമുന്നണി അധികാരത്തിലിരിക്കുമ്പോൾ സമരപ്പന്തലിൽ പോയി. ഞങ്ങൾ അധികാരത്തിൽ വന്നാൽ ഒരാഴ്ചകൊണ്ട് പ്രശ്നം പരിഹരിക്കുമെന്നാണ് അന്നത്തെ പ്രതിപക്ഷ നേതാവ് പറഞ്ഞത്. എന്നാൽ ഇപ്പോൾ തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ്. വളർമതിയുടെ ജീവിതം തന്നെ വലിയ തോതിൽ പ്രതിസന്ധിയിലാണ്. അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കാണണം. കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി പറയാൻ തുടങ്ങിയിട്ട് ദിവസങ്ങളായെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

200 മെഗാവാട്ട് വൈദ്യുതി ഒക്ടോബർ മാസത്തിൽ അധിക പണം കൊടുത്തു വാങ്ങി. ആരുടെയും അനുമതി ഇല്ലാതെയാണ് വാങ്ങിയത്. ആരുമായും ചർച്ച ചെയ്യാതെ ടെൻഡർ ഇല്ലാതെ നേരിട്ട് ഇരുനൂറ് മേഘാവട്ട് വൈദ്യുതി വാങ്ങിക്കഴിഞ്ഞു എന്ന വാർത്തയാണ് പുറത്തുവരുന്നത്. അപകടകരമായ നിലപാടാണ്. എല്ലാ ഫയലുകളും ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാൻ സാധിക്കണം. വൈദ്യുതി മന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള തർക്കം പരസ്യമായി പുറത്തുവന്നു. ജുഡീഷ്യൽ അന്വേഷണം വേണമെന്ന കാര്യത്തിൽ ഉറച്ചു നിൽക്കുന്നു. വലിയ അഴിമതിയാണ് നടക്കുന്നത്. ബാലഗോകുലത്തിന്റെ പത്രമായി പ്രവർത്തിക്കുന്ന ഒന്നാണ് മയിൽപീലി. സംഘപരിവാറിന് വിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി ഇടപെടാനുള്ള സൗകര്യം ആണ് ചെയ്തുകൊടുക്കുന്നത്. ബിജെപി ഭരണം നടത്തുന്ന ഒരു യുഡിഎഫ് ഗവൺമെന്റ് ആണ് കേരളത്തിലുള്ളത്.

ജനാധിപത്യ വിശ്വാസികൾക്ക് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. കോൺഗ്രസിൽ കൂട്ടത്തല്ലാണിപ്പോൾ നടക്കുന്നത്. ഓരോ പത്രസമ്മേളനത്തിലും മുഖ്യമന്ത്രി കളവു പറയുന്നു. 21 വണ്ടി വാങ്ങാൻ ഇപ്പോൾ തീരുമാനം. കേരള സർക്കാരിന്റെ പിടിപ്പുകേട് ആണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. എസ് ഐ ടി എന്നു പറഞ്ഞു നടത്തുന്ന കാര്യങ്ങളിൽ അസംബന്ധമാണ്. മുൻ കായിക മന്ത്രിക്കെതിരെ നടത്തുന്ന അന്വേഷണവും അസംബന്ധമാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

YouTube video player