പാലക്കാട്ടെ പാതിരാ റെയ്ഡിന് പിന്നാലെ വാക്പോരുമായി റഹീമും ബൽറാമും!

Published : Nov 06, 2024, 04:00 PM ISTUpdated : Nov 06, 2024, 04:10 PM IST
പാലക്കാട്ടെ പാതിരാ റെയ്ഡിന് പിന്നാലെ വാക്പോരുമായി റഹീമും ബൽറാമും!

Synopsis

പാലക്കാട് റെയ്ഡിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ വാക്പോരുമായി വിടി ബല്‍റാമും എഎ റഹീമും. 

പാലക്കാട്: പാലക്കാട് കോൺ​ഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലുകളിലെ റെയ്ഡിന് പിന്നാലെ സിപിഎം നേതാവ് എഎ റഹീമും കോൺ​ഗ്രസ് നേതാവ് വി.ടി. ബൽറാമും സോഷ്യൽമീഡിയയിൽ വാക്പോര്. ബല്‍റാമിന്‍റെ ഫേസ്ബുക്ക് പേജിൽ നിന്നാണ് തുടക്കം. റഹീമിന്‍റെ ഫോട്ടോയോടൊപ്പം 'ദാറ്റ് അവസ്ഥ' എന്നായിരുന്നു പോസ്റ്റ്.  'ഹലോ വി ടി ബൽറാം, അങ്ങ് ‘അവിടെ സേഫ്’ആണല്ലോ അല്ലേ?' - എന്നായിരുന്നു റഹീമിന്റെ മറുപടി.

Read More... പാതിരാറെയ്ഡ് നടന്ന പാലക്കാട്ടെ ഹോട്ടൽ വീണ്ടുമെത്തി പൊലീസ്: സിസിടിവി പരിശോധിച്ചു, ഹാർഡ് ഡിസ്ക് പിടിച്ചെടുത്തു

തൊട്ടുപിന്നാലെ മറുപടിയുമായി വി.ടി. ബൽറാം രം​ഗത്തെത്തി. 'ബഹിരാകാശത്തു നിന്ന് പോലും എന്റെ സുഖവിവരങ്ങൾ അന്വേഷിക്കാനുള്ള ആ ഒരു കെ.രുതൽ. സഖാവ്‌ നീതു ജോൺസണന്റെ ഈ സ്നേഹത്തിന്‌ മുന്നിൽ എനിക്ക്‌ വാക്കുകളില്ല'-എന്നായിരുന്നു പോസ്റ്റ്. റഹീമിന്റെ മോർഫ് ചെയ്ത ചിത്രങ്ങളോടൊപ്പമായിരുന്നു ബൽറാമിന്റെ പോസ്റ്റ്. ‘മോർഫിങ് മാമാ‘ ഇപ്പോഴും അവിടെ സേഫ് അല്ലേ- എന്ന് ചോദിച്ചു റഹീം രം​ഗത്തെത്തി. 

Asianet News Live

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊന്നാനിയിൽ ചേരി തിരിഞ്ഞു ഏറ്റുമുട്ടി സിപിഎം പ്രവർത്തകർ; ഉത്സവത്തിനിടെ ഉണ്ടായ തർക്കമെന്ന വിശദീകരണവുമായി പാർട്ടി
ശബരിമല സ്വർണക്കൊള്ള: നിർണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് എസ്ഐടിക്ക് കൈമാറി