'നിങ്ങൾക്ക് മറുപടി നൽകാൻ ഒരേയൊരു ചിത്രം മതി': കേരള സ്റ്റോറി 2ന്‍റെ പിന്നിൽ പ്രവർത്തിച്ചവരോട് എ എ റഹീം

Published : Feb 19, 2026, 10:56 PM IST
AA Rahim

Synopsis

'കേരള സ്റ്റോറി' പോലുള്ള പ്രൊപ്പഗണ്ട സിനിമകൾക്കെതിരെ എ എ റഹീം എംപി. വെറുപ്പ് വിതയ്ക്കുന്നതിന് മുൻപ് കേരളത്തിന്റെ യഥാർത്ഥ ജീവിതം വന്ന് കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

തിരുവനന്തപുരം: കേരള സ്റ്റോറി പോലെയുള്ള പ്രൊപ്പഗണ്ട സിനിമകളെടുക്കുന്നവർ ഒരിക്കലെങ്കിലും ഈ നാട്ടിൽ വരണമെന്ന് എ എ റഹീം എംപി. ഒഴുകുന്ന പുഴ പോലെ തെളിമയുള്ള ഈ നാടിന്റെ മനസ് കാണണം. വെറുപ്പ് വിതച്ചും വിദ്വേഷ കഥകൾ മെനഞ്ഞും ഈ കൊച്ചു കേരളത്തെ അപമാനിക്കാൻ പരിശ്രമിക്കുന്നതിന് മുൻപ്, മലയാള നാടിന്റെ ജീവിത യാഥാർത്ഥ്യങ്ങളെ കുറിച്ച് മനസ്സിലാക്കാനെങ്കിലും ശ്രമിക്കണം. അമ്പലവും പള്ളിയും തൊടുതൊട്ടു സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം പാളയത്തെ ചിത്രം പങ്കുവച്ചാണ് എ എ റഹീമിന്‍റെ പോസ്റ്റ്.

എ എ റഹീം കുറിച്ചത്...

"പ്രൊപ്പഗണ്ട സിനിമകളുമായി ഈ മണ്ണിലേക്ക് വരുന്ന മനുഷ്യരോടാണ്, നിങ്ങളൊരിക്കലെങ്കിലും ഈ നാട്ടിലേക്കൊന്ന് വരണം. മതമതിലുകൾക്ക് മുകളിൽ മനുഷ്യത്വം പൂക്കുന്ന, സ്നേഹം കൊണ്ട് അതിരുകൾ തീർത്ത ഈ നാടിന്റെ സ്പന്ദനമറിയണം. ഒഴുകുന്ന പുഴ പോലെ തെളിമയുള്ള ഈ നാടിന്റെ മനസ് നിങ്ങൾ കാണണം. വെറുപ്പ് വിതച്ചും വിദ്വേഷ കഥകൾ മെനഞ്ഞും ഈ കൊച്ചു കേരളത്തെ അപമാനിക്കാൻ പരിശ്രമിക്കുന്നതിന് മുൻപ്, മലയാള നാടിന്റെ ജീവിതയാഥാർത്ഥ്യങ്ങളെ കുറിച്ച് മനസ്സിലാക്കാനെങ്കിലും ശ്രമിക്കണം. ഇത് ദൈവത്തിന്റെ സ്വന്തം നാട് മാത്രമല്ല ഒന്നിച്ചിരുന്ന് ഓണമുണ്ണുന്ന ഞങ്ങൾ മലയാളികളുടെ മാതൃഭൂമി കൂടിയാണ്. നിങ്ങൾക്കുള്ള മറുപടി നൽകാൻ ഈ ചിത്രം തന്നെ ധാരാളം...

ദ കേരള സ്റ്റോറി 2 നെതിരെ മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ രംഗത്തെത്തിയിരുന്നു. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും സംസ്ഥാനത്തിന്‍റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ടുള്ള ശ്രമമാണിതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. സിനിമയുടെ ഒന്നാം ഭാഗം കേരളവിരുദ്ധ പ്രചാരണങ്ങളും വിദ്വേഷവും നിറച്ച വർഗീയ അജണ്ടയോടെയായിരുന്നു നിർമ്മിച്ചതെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. . 'ബീഫ്' എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ `ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത്, സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തോടെ നിർമ്മിക്കുന്ന വിഷസൃഷ്ടികൾക്ക് എങ്ങനെ പ്രദർശനാനുമതി ലഭിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മരിക്കുന്നത് ബോർഡ്‌ വെച്ച കാറിലാകണമെന്നു കരുതുന്നവർ ഇത് മാതൃകയാക്കണം'; ബാബു ചേട്ടൻ വീണ്ടും അത്ഭുതമാവുകയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം രൂപ തട്ടിയെടുത്തു, പ്രതി പിടിയിൽ