വി ഡി സതീശനെതിരെ കോൺഗ്രസിൽ പടയൊരുക്കം; നേതൃത്വം ദുർബലമെന്ന് ഹൈക്കമാൻഡിന് ഗ്രൂപ്പുകളുടെ പരാതി

Published : Aug 07, 2021, 12:22 PM IST
വി ഡി സതീശനെതിരെ കോൺഗ്രസിൽ പടയൊരുക്കം; നേതൃത്വം ദുർബലമെന്ന് ഹൈക്കമാൻഡിന് ഗ്രൂപ്പുകളുടെ പരാതി

Synopsis

സർക്കാരിനെ മുൾമുനയിൽ നിർത്തുന്ന പ്രവർത്തനമായിരിക്കും പ്രതീക്ഷിച്ചതെന്നും എന്നാൽ പല നിർണ്ണായ വിഷയങ്ങളിലും മൃദു സമീപനമാണ് ഉണ്ടായതെന്നുമാണ് പരാതി. 

ദില്ലി: കേരളത്തിൽ പ്രതിപക്ഷവും കോൺഗ്രസ് പാർട്ടി നേതൃത്വവും ദുർബലമാകുന്നുവെന്ന് ഹൈക്കമാൻഡിന് പരാതി. സർക്കാരിനോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നും നിർണ്ണായക വിഷയങ്ങൾ ഏറ്റെടുക്കുന്നില്ലെന്നും പരാതിയിൽ കുറ്റപ്പെടുത്തുന്നു. പാർട്ടിയിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും പരാതിയുണ്ട്. പരാതിക്ക് പിന്നിൽ എ ഐ ഗ്രൂപ്പുകൾ. 

കെപിസിസി നേതൃത്വത്തിന്റെയും പ്രതിപക്ഷ നേതാവിന്‍റെയും പ്രവർത്തനത്തെ വിമർശിച്ചാണ് ഗ്രൂപ്പുകൾ ഹൈക്കമാൻഡിനെ സമീപിച്ചിരിക്കുന്നത്. വി ഡി സതീശനെയാണ് ഗ്രൂപ്പുകൾ പ്രധാനമായും ഉന്നം വയ്ക്കുന്നത്. സർക്കാരിനെ മുൾമുനയിൽ നിർത്തുന്ന പ്രവർത്തനമായിരിക്കും പ്രതീക്ഷിച്ചതെന്നും എന്നാൽ പല നിർണ്ണായ വിഷയങ്ങളിലും മൃദു സമീപനമാണ് ഉണ്ടായതെന്നുമാണ് പരാതി. 

കെപിസിസി പുനസംഘടന  വൈകുന്നതിലും അതൃപ്തിയുണ്ട്. പാർലമെന്റ് സമ്മേളനം നടക്കുന്നത് കൊണ്ടാണ് ഇത് വൈകുന്നതെന്നാണ് കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവറിന്റെ പ്രതികരണം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം
ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ടി ശബ്ന