
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയും സുഹൃത്തുക്കളും അറസ്റ്റിൽ. അമ്മയെ കൂടാതെ സുഹൃത്തുക്കളായ അമൽദേവ്, വിനീഷ എന്നിവരെയാണ് കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം, കൊച്ചി ചമ്പക്കരയിൽ മണിക്കൂറുകളോളം കൊലവിളി മുഴക്കിയ മകൻ അമ്മയെ കൊലപ്പെടുത്തിയ ദാരുണ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ഒരു ഒരു കൊറിയര്‍ വന്നതിന് ശേഷം സാമ്പത്തിക ഇടപാടുമായും ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായതായാണ് സമീപത്തെ അപ്പാര്‍ട്ട്മെന്റിൽ താമസിക്കുന്നവരിൽ നിന്നും ലഭിക്കുന്ന വിവരം. പ്രതിയായ 48 വയസുളള മകൻ വിനോദ് നേരത്തെ അഭിഭാഷകനായിരുന്നു. മാനസിക രോഗത്തിന് ചികിത്സയിലാണെന്നും നിയന്ത്രിക്കാനാകാത്ത കോപം വരുമെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് ഇയാൾ പറഞ്ഞതെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. എന്നാൽ ഇതെത്രത്തോളം വിശ്വസനീയമാണെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
അപ്പാർട്മെന്‍റിനുളളിൽ കടന്ന് ഉള്ളിൽ നിന്നും പൂട്ടിയ ശേഷമായിരുന്നു ഇയാൾ അമ്മയെ കൊലപ്പെടുത്തിയത്.മരട് തുരുത്തി അമ്പലത്തിനടുത്തുളള അപ്പാർട്മെന്‍റിലെ താമസക്കാരിയായ അച്ചാമ്മയാണ് (73) കൊല്ലപ്പെട്ടത്. ആയുധങ്ങളുമായി ഭീഷണി മുഴക്കിയ മകൻ വിനോദിനെ പൊലീസ് മുളകുപൊടിയെറിഞ്ഞ് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. വിനോദിനെ പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും.
തമിഴ്നാട്ടിൽ ഡിഐജിയെ മരിച്ച നിലയിൽ കണ്ടെത്തി; അനുശോചിച്ച് എംകെ സ്റ്റാലിൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam