മൃതദേഹങ്ങളിലെ മുറിവ്, ഇന്നും ഡമ്മി പരീക്ഷണം നടക്കും, പ്രതികളെ ഇലന്തൂരിലെ വീട്ടിലെത്തിക്കും

Published : Oct 21, 2022, 01:16 PM IST
 മൃതദേഹങ്ങളിലെ മുറിവ്, ഇന്നും ഡമ്മി പരീക്ഷണം നടക്കും, പ്രതികളെ ഇലന്തൂരിലെ വീട്ടിലെത്തിക്കും

Synopsis

മൃതദേഹങ്ങളിലെ മുറിവ് സംബന്ധിച്ച പരിശോധനയ്ക്കാണ് ഡമ്മി പരീക്ഷണം. പ്രതികളെ അല്‍പ്പസമയത്തിനകം ഇലന്തൂരിലെ വീട്ടിലെത്തിക്കും.

പത്തനംതിട്ട: ഇരട്ട നരബലി നടന്ന ഇലന്തൂരിലെ വീട്ടില്‍ ഇന്നും ഡമ്മി പരീക്ഷണം നടക്കും. മൃതദേഹങ്ങളിലെ മുറിവ് സംബന്ധിച്ച പരിശോധനയ്ക്കാണ് ഡമ്മി പരീക്ഷണം. പ്രതികളെ അല്‍പ്പസമയത്തിനകം ഇലന്തൂരിലെ വീട്ടിലെത്തിക്കും. കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാഫി കൊല്ലപ്പെട്ട പത്മയെ ഇലന്തൂരിലേക്ക് കൊണ്ടുപോയ സംഭവം കഴിഞ്ഞ ദിവസം അന്വേഷണ സംഘം പുനരാവിഷ്കരിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം രാവിലെ നടന്ന സംഭവങ്ങളാണ് പ്രതിയോടൊപ്പം പൊലീസ് പുനരാവിഷ്കരിച്ചത്. സെപ്റ്റംബർ 26 ന് രാവിലെ 9.15 ന് ചിറ്റൂർ റോഡിലെ കൃഷ്ണ ഹോസ്പിറ്റലിന് സമീപത്ത് വെച്ചാണ് മുഹമ്മദ് ഷാഫിയും പത്മയും ആദ്യം കണ്ടത്. പിന്നീട് ഷാഫി ബൈക്കുമായി ഫാഷൻ സ്ട്രീറ്റിലേക്ക് പോയി. സ്കോർപിയോ കാറുമായി 9.25 ഓടെ ചിറ്റൂർ റോഡിലേക്ക് തിരിച്ചെത്തി. കൃഷ്ണ ഹോസ്പിറ്റലിൽ സമീപം കാത്തുനിന്ന പത്മയെ ഇവിടെ വെച്ചാണ് ഇലന്തൂരിലേക്ക് കൊണ്ടുപോയത്. 

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ