ആ പ്രചാരണം നടത്തുന്നത് കേരള വിരുദ്ധരായ ചിലർ, കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ എല്ലാവരും ഏറ്റെടുക്കട്ടെ: പി രാജീവ്

Published : Feb 21, 2024, 02:21 PM IST
ആ പ്രചാരണം നടത്തുന്നത് കേരള വിരുദ്ധരായ ചിലർ, കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ എല്ലാവരും ഏറ്റെടുക്കട്ടെ: പി രാജീവ്

Synopsis

'എത്ര വലിയ സംരംഭങ്ങളും ആരംഭിക്കാൻ സാധിക്കുന്ന നാടായി കേരളം മാറിയിരിക്കുന്നുവെന്നാണ് പ്രതിപക്ഷ ഉപനേതാവും മുൻ വ്യവസായ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്'

കൊച്ചി: കേരളം സംരംഭക സൗഹൃദമല്ലെന്ന നിലയിലുള്ള പ്രചരണം ഇപ്പോഴും അഴിച്ചുവിടുന്നത് കേരള വിരുദ്ധരായ വളരെ കുറച്ചാളുകൾ മാത്രമാണെന്ന് മന്ത്രി പി രാജീവ്. എത്ര വലിയ സംരംഭങ്ങളും ആരംഭിക്കാൻ സാധിക്കുന്ന നാടായി കേരളം മാറിയിരിക്കുന്നുവെന്നാണ് പ്രതിപക്ഷ ഉപനേതാവും മുൻ വ്യവസായ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞതെന്ന് മന്ത്രി വിശദീകരിച്ചു. ലീവേജ് എഞ്ചിനീയറിംഗ് ലിമിറ്റഡിന്‍റെ ക്രെയിൻ നിർമാണ ഫാക്ടറിയുടെ ഉദ്ഘാടനവേളയിൽ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രസംഗം ഉള്‍പ്പെടെയാണ് പി രാജീവിന്‍റെ പോസ്റ്റ്. 

വ്യവസായത്തിന്‍റെ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും കേരളത്തെ വ്യവസായ സൗഹൃദമാക്കുന്ന ഇത്തരം ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നൽകണമെന്നുമാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. വ്യാവസായിക മുന്നേറ്റം സാധ്യമാക്കുന്ന കാര്യത്തിൽ  കക്ഷി രാഷ്ട്രീയത്തിനതീതമായ ഐക്യം ഉണ്ടാകണമെന്ന കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ എല്ലാവരും ഏറ്റെടുക്കട്ടെയെന്നും നാട് മുന്നോട്ടുകുതിക്കട്ടെയെന്നും പറഞ്ഞാണ് മന്ത്രി രാജീവ് കുറിപ്പ് അവസാനിപ്പിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്